UPDATES

കായികം

ടെസ്റ്റ് ക്രിക്കറ്റില്‍ പുത്തന്‍ മാറ്റങ്ങളുമായി ഐസിസി

ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ മാറ്റമുണ്ടാകുമെന്നാണ് റിപോര്‍ട്ടുകള്‍

ടെസ്റ്റ് ക്രിക്കറ്റിനെ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായി താരങ്ങളുടെ ജഴ്‌സിയില്‍ പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടു വരുകയാണ് ഐസിസി. താരങ്ങളുടെ പേരും നമ്പരും പതിപ്പിച്ച ജേഴ്‌സിയണിയാനാണ് പുതിയ നിര്‍ദ്ദേശം. ടെസ്റ്റ് ക്രിക്കറ്റിന് ആരാധകര്‍ കുറയുന്നു എന്ന് മനസിലാക്കിയതിന്റെ അടിസഥാനത്തിലാണ് പുതിയ മാറ്റങ്ങള്‍ക്ക് ഐസിസി തയാറായത്. ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ ജഴ്‌സി ഡിസൈനില്‍ മാറ്റമുണ്ടാകുമെന്നാണ് റിപോര്‍ട്ടുകള്‍. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലും, ഓസ്‌ട്രേലിയയിലെ ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റിലും പേരും നമ്പരും പതിപ്പിച്ച ജേഴ്‌സിയണിഞ്ഞാണ് താരങ്ങള്‍ കളിക്കുന്നതെങ്കിലും ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്തരത്തിലൊരു മാറ്റത്തിന് ഐസിസി തയറായിരിക്കുന്നത്.

ഈ വര്‍ഷം ഓഗസ്റ്റ് ഒന്ന് മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത് പ്രാബല്യത്തില്‍ വരും നിശ്ചിത ഓവര്‍ മത്സരങ്ങളിലേത് പോലെ കാണികള്‍ക്ക് താരങ്ങളെ മനസിലാക്കാനാണ് ജഴ്‌സിയില്‍ പേരും നമ്പരും
ചേര്‍ക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍