UPDATES

കായികം

ഓള്‍റൗണ്ടര്‍ റാങ്കിംഗില്‍ ഒന്നും മൂന്നും സ്ഥാനങ്ങളില്‍ അഫ്ഗാന്‍ താരങ്ങള്‍; ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല

ഏകദിനത്തിലെ ബാറ്റിങ്ങ് റാങ്കിംഗില്‍ ഒന്നാമത് കോഹ്‌ലി, രണ്ടാമത് രോഹിത്; ആദ്യ അഞ്ചില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

ഐസിസിയുടെ പുതുക്കിയ ഏകദിന റാങ്കിംഗില്‍ ആദ്യ അഞ്ചില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. ഒന്നാം സ്ഥാനത്ത് തുടരുന്ന വിരാട് കോഹ്‌ലി ഒഴിച്ചുള്ള മറ്റ് താരങ്ങള്‍ക്ക് ഏഷ്യാകപ്പിലെ മികച്ച പ്രകടനമാണ് റാങ്കിംഗില്‍ മുന്നിലെത്താന്‍ സഹായകമായത്. ടൂര്‍ണമെന്റില്‍ 317 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ രണ്ടാം സ്ഥാനത്തെത്തി. 342 റണ്‍സോടെ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായ ശിഖര്‍ ധവാന്‍ ഒന്‍പതാം സ്ഥാനത്ത് നിന്നും അഞ്ചാം റാങ്കിലെത്തി.

ബൗളര്‍മാരുടെ റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയത് ഇന്ത്യന്‍ താരം കുല്‍ദീപ് യാദവാണ്. ഏഷ്യകപ്പില്‍ 10 വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് ആറാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തെത്തി. ആദ്യ റാങ്കിലുള്ളത് ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ്. സുസ്‌വേന്ദ്ര ചാഹല്‍ പതിനൊന്നാം റാങ്ക് നിലനിര്‍ത്തിയിട്ടുണ്ട്.

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരങ്ങള്‍ക്കും ഇടം നേടാന്‍ സാധിച്ചില്ല. കേദാര്‍ ജാദവ് 17-ാം സ്ഥാനത്തും കുല്‍ദീപ് യാദവ് 21-ാം സ്ഥാനത്തുമുണ്ട്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ഒന്നാമതെത്തിയത്. ബംഗ്ലാദേശ് താരം ഷകീബ് അല്‍ ഹസനെ പിന്നിലാക്കിയാണ് റാഷിദ് ഈ സ്ഥാനത്തെത്തിയത്. അഫ്ഗാന്റെ തന്നെ മുഹമ്മദ് നബിയാണ് മൂന്നാം സ്ഥാനത്ത്.

ടീം റാങ്കിംഗില്‍ ഇന്ത്യക്ക് മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടില്ല നിലവിലെ രണ്ടാംസ്ഥാനം തന്നെയാണ് നീലപടയുള്ളത്. ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍