UPDATES

കായികം

വിരാട് കോഹ്‌ലിയെ രാജാവായി അവതരിപ്പിച്ചതിന് വിമര്‍ശനം; മൈക്കള്‍ വോണിന് മറുപടി കൊടുത്ത് ഐസിസി

ഐസിസി പക്ഷാപാതം കാണിക്കുന്നു എന്നാണ് ഇംഗ്ലണ്ട് മുന്‍ നായകനായ മൈക്കല്‍ വോണ്‍ ഐസിസിയുടെ ട്വീറ്റിന് മറുപടി നല്‍കിയത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ രാജാവിനോട് ഉപമിച്ചതിന് വിമര്‍ശനവുമായി രംഗത്തെത്തിയ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കള്‍ വോണിന് ഐസിസിയുടെ മറുപടി.ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുമ്പാണ് ഐസിസി കോഹ്‌ലിയുടെ ചിത്രം ട്വീറ്റ് ചെയ്തത്.

ഐസിസി പങ്കുവച്ച ചിത്രത്തില്‍ തലയില്‍ കിരീടവും കൈകളില്‍ ബാറ്റും ബോളുമേന്തി സിംഹാസനത്തിലിരിക്കുന്ന കോഹ്‌ലിയെയാണ് അവതരിപ്പിച്ചത്. 1983ലും 2011ലും ഇന്ത്യ ലോകകപ്പ് നേടിയത് രേഖപ്പെടുത്തുന്ന ഒരു ബോര്‍ഡും ചിത്രത്തില്‍ കാണാം. പത്ത് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഒരു ടീമിന്റെ നായകനെ മാത്രം രാജാവായി ചിത്രീകരിച്ചതിനെതിരെ മുന്‍ താരങ്ങളും രംഗത്തെത്തി. ഐസിസി പക്ഷാപാതം കാണിക്കുന്നു എന്നാണ് ഇംഗ്ലണ്ട് മുന്‍ നായകനായ മൈക്കല്‍ വോണ്‍ ഐസിസിയുടെ ട്വീറ്റിന് മറുപടി നല്‍കിയത്.വോണിന്റെ ട്വീറ്റിന് മറുപടി നല്‍കിയിരിക്കുകയാണ് ഐസിസി. മൂന്ന് സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ഐസിസി മറുപടി നല്‍കിയത്. ഏകദിന റാങ്കിംഗില്‍ കോലി ഒന്നാം സ്ഥാനത്താണ് എന്ന വ്യക്തമാക്കുന്നതാണ് ആദ്യ ചിത്രം. ടെസ്റ്റ് റാങ്കിംഗിലും കോലി ഒന്നാം സ്ഥാനത്താണെന്ന് തെളിയിക്കുന്ന രണ്ടാമത്തെ ചിത്രവും, കോലിയുടെ ഹാട്രിക്ക് ഐസിസി പുരസ്‌കാരത്തിന്റെ ചിത്രവും നല്‍കിയാണ് ഐസിസി വോണിന് മറുപടി നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍