UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡേവിഡ് വാര്‍ണറിന്റെ സൂപ്പര്‍ ഇന്നിംഗ്‌സ്; അഫ്ഗാനിസ്ഥാനെതിരെ ഓസീസിന് ഏഴ് വിക്കറ്റ് വിജയം

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റ് വിജയം. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 208 റണ്‍സ് വിജലക്ഷ്യം 34.5 ഓവറില്‍ മൂന്നു വിക്കറ്റിന് ഓസീസ് മറികടന്നു. ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഓസീസിന് അനായാസം വിജയം സമ്മാനിച്ചത്. 49 പന്തുകള്‍ നേരിട്ട് 66 റണ്‍സ് നേടി ആരോണ്‍ ഫിഞ്ചും, 114 പന്തുകള്‍ നേരിട്ട് ഡേവിഡ് വാര്‍ണര്‍ 89 റണ്‍സും നേടി.  ഫിഞ്ചിനെ കൂടാതെ ഓസീസ് നിരയില്‍ ഉസ്മാന്‍ ഖവാജ(15),സ്റ്റീവന്‍ സ്മിത്ത്(18) എന്നിവരാണ് പുറത്തായ താരങ്ങള്‍. അഫ്ഗാന്‍ നിരയില്‍ ഹമിദ് ഹസന്‍, മുജീബ് റഹ്മാന്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. സ്‌കോര്‍ അഫ്ഗാനിസ്ഥാന്‍ 207/10, ഓസ്‌ട്രേലിയ 209/3

ആദ്യം ബാറ്റ് ചെ്‌യത അഫ്ഗാനിസ്ഥാനെ ഓസീസ് പേസ് നിര കുറഞ്ഞ സ്‌കോറില്‍ പിടിച്ചു കെട്ടുകയായിരുന്നു. 38.2 ഓവറില്‍ 207 റണ്‍സിന് അഫഗാനിഥാന്റെ എല്ലാവരും പുറത്തായി. നജീബുള്ള സദ്രാന്‍, റാഷിദ് ഖാന്‍ എന്നിവരാണ് അഫ്ഗാന്‍ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍. ഓസീസ് പേസ് ആക്രമണം അഫ്ഗാന്റെ മുനയൊടിക്കുന്നതാണ് തുടക്കത്തില്‍ കണ്ടത്. സ്റ്റാര്‍ക്കും കമ്മിന്‍സും ആഞ്ഞടിച്ചപ്പോള്‍ ഓപ്പണര്‍മാരായ മുഹമ്മദ് ഷഹസാദും ഹസ്രത്തുള്ളയും പൂജ്യത്തില്‍ പുറത്തായി. പിന്നീടുവന്നവരില്‍ റഹ്മത്ത് ഷാ(43), നായകന്‍ ഗുല്‍ബാദിന്‍ നൈബ്(31), നജീബുള്ള സദ്രാന്‍(51), എന്നിവര്‍ തിളങ്ങി. മാര്‍ക്കസ് സ്റ്റോയിനിസും ആദം സാംപയുമാണ് മധ്യനിരയെ പ്രതിരോധത്തിലാക്കിയത്. എന്നാല്‍ എട്ടാമനായെത്തി വെടിക്കെട്ട് നടത്തിയ റാഷിദ് ഖാന്‍ അഫ്ഗാനെ 200 കടത്തുകയായിരുന്നു. എന്നാല്‍ 11 പന്തില്‍ മൂന്ന് സിക്സടക്കം 27 റണ്‍സെടുത്ത റാഷിദിനെ സാംപ പുറത്താക്കി. പിന്നീട് പതിമൂന്ന് റണ്‍സെടുത്ത മൂജീബ് റഹ്മാന്‍ അവസാനക്കാരനായി പുറത്തായപ്പോള്‍ ഹമീദ് ഹസന്‍(1) പുറത്താകാതെ നിന്നു. ഓസീസിനായി സാംപയും കമ്മിന്‍സും മൂന്ന് വീതവും സ്റ്റോയിനിസ് രണ്ടും സ്റ്റാര്‍ക് ഒരു വിക്കറ്റും വീഴ്ത്തി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍