UPDATES

ധോണിയും ജാദവും അവസാന ഓവറുകള്‍ കളഞ്ഞു കുളിച്ചു; ഇംഗ്ലണ്ടിന് 31 റണ്‍സ് ജയം

ഓപ്പണര്‍ ജോണി ബെയര്‍ സ്റ്റോയുടെ സെഞ്ച്വറിയും അവസാന ഓവറുകളില്‍ 54 പന്തുകളില്‍ നിന്ന് തകര്‍ത്തടിച്ച ബെന്‍സ്റ്റോകസ്(79) ന്റെ ഇന്നിംഗ്സുമാണ് ഇംഗ്ലണ്ടിന് കരുത്തായത്.

ലോകകപ്പില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 337 റണ്‍സ് പിന്‍തുടര്‍ന്ന ഇന്ത്യക്ക് പരാജയം. ഒരു ഘട്ടത്തില്‍ വിജയ പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറുകള്‍ വേണ്ട വിധം ഉപയോഗിക്കാന്‍ കഴിയാ
തെ വന്നതോടെ ഇംഗ്ലണ്ടിനോട് 31 റണ്‍സ് പരാജയം വഴങ്ങി ഇന്ത്യ. 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനെ ഇന്ത്യക്ക് കഴിഞ്ഞുള്ളു.

ഇന്നിംഗ്‌സ് തുടക്കത്തില്‍ കെ.എല്‍ രാഹുലിനെ(0) നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ചേര്‍ന്ന് 138 റണ്‍സ് കൂട്ടുകെട്ടാണ് സമ്മാനിച്ചത്. ഇന്ത്യന്‍ സ്‌കോര്‍ 146 ല്‍ നില്‍ക്കെയാണ് 76 പന്തുകളില്‍ നിന്ന് 66 റണ്‍സെടുത്ത കോഹ്‌ലി മടങ്ങിയത്. പ്ലംകെറ്റിനാണ് വിക്കറ്റ് നേട്ടം. പിന്നീട് നാലാമനായി ഇറങ്ങിയ റിഷഭ് പന്തുമായി ചേര്‍ന്ന് രോഹിത് ശര്‍മ്മ 109 പന്തുകളില്‍ നിന്ന് 102 സെഞ്ച്വറി നേട്ടത്തോടെ ഇന്ത്യന്‍ സ്‌കോറിംഗ് വേഗത്തിലാക്കി എന്നാല്‍ സ്‌കോര്‍ 198 ല്‍ നില്‍ക്കെ രോഹിതിനെ ക്രിസ് വോക്ക്‌സ് മടക്കി. ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയ പന്ത് മൂന്ന് ഓവറിനിടെ പുറത്തായി. 29 പന്തുകളില്‍ നിന്ന് 32 റണ്‍സ് എടുത്താണ് പന്ത് മടങ്ങിയത്. പ്ലംകെറ്റിന്റെ ഓവറില്‍ ബൗണ്ടറിക്കരികില്‍ തകര്‍പ്പന്‍ ഡൈവിംഗ് ക്യാച്ചിലൂടെ ക്രിസ് വോക്ക്‌സാണ് താരത്തെ പുറത്താക്കിയത്. മധ്യഓവറുകളില്‍ ഹാര്‍ദ്ദീക് പാണ്ഡ്യ പന്തുകള്‍ നഷ്ടപ്പെടുത്താതെ സ്‌കോറിംഗ് വേഗം കൂട്ടിയത് ഇന്ത്യന്‍ ക്യാമ്പിന് പ്രതീക്ഷ നല്‍കി. ധോണിയും പാണ്ഡ്യയും ചേര്‍ന്ന് അവസാന ഓവറുകളില്‍ പ്രതീക്ഷ കൈവിടാതെ ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ട് നയിച്ചു. ഈ ഘട്ടത്തില്‍ 36 പന്തുകളില്‍ 78 റണ്‍സ് എന്നതായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 45 ആം ഓവറില്‍ 30 പന്തുകളില്‍ നിന്ന് 71 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരിക്കെയാണ് ഹാര്‍ദീക് മടങ്ങി. ക്രിസില്‍ എത്തിയ കേദാര്‍ യാദവ്(12 ) ഉം ക്രീസില്‍ തുടര്‍ന്ന ധോണിക്കും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ധോണി 31 പന്തുകളില്‍ നിന്ന് 42 റണ്‍സ് നേടിയപ്പോള്‍ ജാദവ് 13 പന്തുകളില്‍ നിന്ന് 12 റണ്‍സ് നേടി. ഇംഗ്ലണ്ട് നിരയില്‍ പ്ലംകറ്റ് മൂന്നു വിക്കറ്റും ക്രിസ് വോക്ക്‌സ് രണ്ടു വിക്കറ്റും നേടി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ബെയര്‍സ്റ്റോ(109 പന്തുകളില്‍ നിന്ന് 111) ജേസണ്‍ റോയ്(57 പന്തുകളില്‍ നിന്ന് 66) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 160 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഇന്നിംഗ്സ് സ്‌കോര്‍ 160 ല്‍ നില്‍ക്കെ റോയ് മടങ്ങിയെങ്കിലും പിന്നീടെത്തിയ ജോറൂട്ടുമായി ചേര്‍ന്ന് ബെയര്‍ സ്റ്റോ സ്‌കോറിംഗ് വേഗം കൂട്ടി. 32 ആം ഓവറില്‍ ഷമിയുടെ പന്തില്‍ പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 205 എത്തിയിരുന്നു. പിന്നീടെത്തിയ നായകന്‍ ഓയിന്‍ മോര്‍ഗന്‍(1) ഓരോവറിന് ശേഷം പുറത്തായി. ഷമി രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. 207 ന് മൂന്ന് എന്ന നിലയിലെത്തിയ ഇംഗ്ലണ്ട് പീന്നീട് സ്‌കോറിംഗ് വേഗം കൂട്ടി ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. ബെന്‍ സ്റ്റോകസ്(79), ജോറൂട്ട്(44) എന്നിവിരുടെ ഇന്നിംഗ്സാണ് അവസാന 15 ഓവറുകളില്‍ ഇംഗ്ലണ്ടിന് കരുത്തായത്. സ്‌കോര്‍ 277 ല്‍ നില്‍ക്കെ 45 ആം ഓവറില്‍ നാലാം വിക്കറ്റ് ജോറൂട്ട് പുറത്തായി അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തി ഷമി. അവസാന ഓവറുകളില്‍ ജോസ് ബട്ലറും(20), ക്രിസ് വോക്ക്സ്(7), പ്ലങ്കറ്റ്(1), ഉം ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തു. ഓപ്പണര്‍ ജോണി ബെയര്‍ സ്റ്റോയുടെ സെഞ്ച്വറിയും അവസാന ഓവറുകളില്‍ 54 പന്തുകളില്‍ നിന്ന് തകര്‍ത്തടിച്ച ബെന്‍സ്റ്റോകസ്(79) ന്റെ ഇന്നിംഗ്സുമാണ് ഇംഗ്ലണ്ടിന് കരുത്തായത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി അഞ്ചും, കുല്‍ദീപ് യാദവ്,ബുംറ എന്നിവര്‍ ഒരു വിക്കറ്റും നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍