UPDATES

ട്രെന്‍ഡിങ്ങ്

സച്ചിന്റെയും ലാറയുടെയും റെക്കോര്‍ഡ് തകര്‍ത്ത് വിരാട് കോഹ്‌ലിക്ക് നേട്ടം

ഇന്ത്യ പാകിസ്താന്‍ മത്സരത്തിലായിരുന്നു കോലി 11,000 അന്താരാഷ്ട്ര ഏകദിന റണ്ണുകള്‍ തികച്ചത്.

ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡിസിനെതിരെ മത്സരത്തിലൂടെ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ ക്യാപറ്റ്ന്‍ വിരാട് കോഹ്‌ലി. അന്താരാഷ്ട്ര കരിയറില്‍ 20,000 റണ്‍സ് തികച്ച കോഹ്‌ലി ഇന്ത്യന്‍ ഇതിഹാസം സച്ചിന്റെയും ബ്രയാന്‍ ലാറയുടെയും റെക്കോര്‍ഡ് തകര്‍ത്തു. ഏറ്റവും വേഗത്തില്‍ 20,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. സച്ചിനും ബ്രയാന്‍ലാറയും 453 ഇന്നിങ്സില്‍ നിന്നാണ് 20,000 റണ്ണുകള്‍ തികച്ചത്. 131 ടെസ്റ്റിലും 223 ഏകദിനത്തിലും 62 ടി20യിലുമായി 416 ഇന്നിങ്സുകള്‍ കളിച്ചാണ് കോഹ്‌ലി റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. വെസ്റ്റിന്‍ഡിസിനെതിരായ മരത്സരത്തില്‍ 37 റണ്‍സ് തികച്ചതോടെയാണ് കോഹ്‌ലി നേട്ടത്തിലെത്തിയത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറും (34,357 റണ്‍സ്) രാഹുല്‍ ദ്രാവിഡും (24,208 റണ്‍സ്) അടക്കം 11 ബാറ്റ്സ്മാന്‍മാര്‍ക്കാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000ത്തിലധികം റണ്‍ നേടാന്‍ സാധിച്ചത്. ഏകദിനത്തില്‍ നിന്ന് 11,057, ടെസ്റ്റില്‍ 6,613, ടി ട്വന്റിയില്‍ 2263 എന്നിങ്ങനെയാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നുള്ള കോഹ്‌ലിയുടെ റണ്‍ നേട്ടം.  കഴിഞ്ഞ ഇന്ത്യ പാകിസ്താന്‍ മത്സരത്തിലായിരുന്നു കോലി 11,000 അന്താരാഷ്ട്ര ഏകദിന റണ്ണുകള്‍ തികച്ചത്. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരമെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡ് കോഹ്‌ലി മറികടന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍