UPDATES

കായികം

ലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 233 റണ്‍സ് വിജയ ലക്ഷ്യം

ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നും അദില്‍ റഷീദ്, മാര്‍ക്ക് വുഡ് എന്നിവര്‍ രണ്ടും ക്രിസ് വോക്ക്‌സ് ഒരു വിക്കറ്റും വീഴ്ത്തി.

ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 233 റണ്‍സ് വിജയ ലക്ഷ്യം. നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുക്കാനെ ശ്രീലങ്കയ്ക്ക് കഴിഞ്ഞുള്ളു. എയ്ഞ്ചലോ മാത്യൂസിന്റെ(85) ഇന്നിംഗ്‌സാണ് ശ്രീലങ്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്കയുടെ ഇന്നിംഗ്‌സ് തകര്‍ച്ചയോടെ ആയിരുന്നു. മൂന്നു റണ്‍സെടുക്കുന്നതിനിടെ ക്യാപ്റ്റന്‍ ദിമുത്ത് കരുണരത്‌നെ(1), കുശാല്‍ പെരേര(2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്കസ് എന്നിവരാണ് വിക്കറ്റുകള്‍ എടുത്തത്.

പിന്നീട് ഫെര്‍മാണ്ടോ(49) കുശാല്‍ മെന്‍ഡിസ് എന്നിവര്‍ ചേര്‍ന്ന് താളം കണ്ടെത്തിയെങ്കിലും ഇന്നിംഗ്‌സ് സ്‌കോര്‍ 62 ല്‍ നില്‍ക്കെ ഫെര്‍ണാണ്ടോ പുറത്തായി. ശേഷം കുശാല്‍ മെന്‍ഡിസും (46) ധനഞ്ജയ ഡി സില്‍വെ(29) ഉം ചേര്‍ന്ന് സ്‌കോര്‍ 133 ല്‍ എത്തിച്ചു. സ്‌കോര്‍ 196 നില്‍ക്കെ ഡി സില്‍വെ പുറത്തായി. പിന്നീടെത്തിയ എയ്ഞ്ചലോ മാത്യൂസിന്റെ ഇന്നിംഗ്‌സാണ് ലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. തിസാരെ പെരേര(2), ഇസ്രു ഉഡാന(6) ലസിത് മലിംഗ(1), പ്രദീപ് (1) എന്നിവരും സ്‌കോര്‍ ചെയ്തു. എയ്ഞ്ചലോ മാത്യൂസ് പുറത്താകാതെ 85 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ മൂന്നും അദില്‍ റഷീദ് രണ്ടും ക്രിസ് വോക്ക്‌സ് ഒരു വിക്കറ്റും വീഴ്ത്തി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍