UPDATES

കായികം

ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കളായാല്‍ ഈ രാജ്യങ്ങള്‍ക്കും അഭിമാനിക്കാം

ഇംഗ്ലണ്ടിന്റെ 15 അംഗ ടീമിലെ 6 പേര്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളാണെന്നതാണ് ഇതിന് കാരണം.

ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കളായാല്‍ ഇംഗ്ലണ്ടിനെ കൂടാതെ വിവിധ ലോകരാജ്യങ്ങള്‍ക്കും അഭിമാനിക്കാം. ഇംഗ്ലണ്ടിന്റെ 15 അംഗ ടീമിലെ 6 പേര്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളാണെന്നതാണ് ഇതിന് കാരണം. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ടീമില്‍ ഇടം നേടിയതുകൊണ്ട് തന്നെ ഇംഗ്ലീഷ് ടീമിനെ ലോക ടീം എന്നും വിശേഷിപ്പിക്കുന്നവര്‍ ഉണ്ട്.

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ അടക്കം അടക്കം 6 താരങ്ങളാണ് വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഇംഗ്ലണ്ട് ടീമില്‍ ഉള്ളത്. ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍ അയര്‍ലണ്ട് സ്വദേശിയാണ്. അയര്‍ലണ്ടിന് വേണ്ടി 2007 ലെ ഏകദിനം കളിച്ചിട്ടുള്ള മോര്‍ഗന്‍ 2009 ലാണ് ഇംഗ്ലണ്ട് ടീം അംഗമാകുന്നത്. ഓപ്പണര്‍ ജേസന്‍ റോയ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയാണ്. പത്താം വയസിലാണ് മാതാപിതാക്കള്‍ക്കൊപ്പം ജേസന്‍ റോയ് ഇംഗ്ലണ്ടിലേക്ക് എത്തുന്നത്. പേസര്‍ ടോം കറണ്‍ ആണ് ടീമിലെ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ വംശജന്‍. ടോമിന്റെ പിതാവ് കെവിന്‍ കറണ്‍ സിംബാബ്‌വെ ക്രിക്കറ്റ് ടീം അംഗമായിരുന്നു. ടോം കറണിന്റ സഹോദരന്‍ സാം കറണും ഇംഗ്ലണ്ട് താരമാണ്. പാകിസ്താന്‍ വംശജനാണ് സ്പിന്നര്‍ ആദില്‍ റഷീദ്. പാക് അധീന കാശ്മിര്‍ സ്വദേശികളായ മാതാപിതാക്കള്‍ 1967 ലാണ് ഇംഗ്ലണ്ടിലെത്തിയത്. ഇംഗ്ലണ്ട് ടീമിലെത്തിയ ആദ്യ പാക് വംശജനാണ് ആദില്‍ റഷീദ്. പാക് വംശജനാണ് ആള്‍ റൌണ്ടര്‍ മോയീന്‍ അലി. പാക് അധീന കശ്മീര്‍ സ്വദേശികളാണ് അലിയുടെ പൂര്‍വികര്‍.

വെസ്റ്റിന്‍ഡീസ് പ്രതിനിധിയാണ് പേസ് ബൌളര്‍ ജോഫ്ര ആര്‍ച്ചര്‍. വെസ്റ്റിന്‍ഡീസ് അണ്ടര്‍ 19 ടീമിന് വേണ്ടി കളിച്ചിട്ടുമുണ്ട്. ആര്‍ച്ചറുടെ പിതാവ് ഇംഗ്ലണ്ട് പൗരനാണ്. ഫൈനലിലെ എതിരാളികളായ ന്യൂസിലന്‍ഡില്‍ നിന്നുള്ള താരമാണ് ഓള്‍ റൌണ്ടര്‍ ബെന്‍ സ്റ്റോക്‌സ്. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ജനിച്ച ബെന്‍ സ്റ്റോക്‌സ് 13 വയസിലാണ് ഇംഗ്ലണ്ടിലെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍