UPDATES

കായികം

ഭുവിയുടെ ഓവറിന്റെ ബാക്കി എറിയാനെത്തി; ആദ്യ പന്തില്‍ വിക്കറ്റ് നേടി വിജയ് ശങ്കര്‍

വിജയ്ശങ്കറിന്റെ ഓവറിലാണ് ഇമാം പുറത്തായത്.

ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തിയ 336 റണ്‍സ് പിന്തുടര്‍ന്ന പാക്കിസ്ഥാന്  ബാറ്റിംഗ് തകര്‍ച്ച.  അഞ്ചാം ഓവറില്‍ പാക്കിസ്ഥാന്‍ സ്‌കോര്‍ 13 റണ്‍സില്‍ നില്‍ക്കെ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെയാണ് പാക്കിസ്ഥാന് നഷ്ടമായത്. വിജയ്ശങ്കറിന്റെ ഓവറിലാണ് ഇമാം പുറത്തായത്. ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിവെച്ച ഓവറിന്റെ ബാക്കി എറിയാന്‍ എത്തിയ വിജയ് ശങ്കര്‍ തന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് ഭുവശ്വേര്‍ ഓവര്‍ മതിയാക്കി മൈതാനം വിട്ടു.
9 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 34 എന്ന നിലയിലാണ് പാക്കിസ്ഥാന്‍.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍