UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഫ്ഗാന്‍ സ്പിന്‍ കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് ലങ്കന്‍ ബാറ്റിംഗ് നിര

ലോകകപ്പില്‍ ശ്രീലങ്കയെ കുറഞ്ഞ സ്‌കോറില്‍ പിടിച്ചു കെട്ടി അഫ്ഗാനിസ്ഥാന്‍. തുടക്കം മെച്ചപ്പെട്ട നിലയിലായിരുന്നുവെങ്കിലും മധ്യ ഓവറുകളില്‍ അഫ്ഗാ ന്റെ സ്പിന്‍ ആക്രമണത്തില്‍ ലങ്കന്‍ നിര തകര്‍ന്നടിഞ്ഞു.92 ന് ഒന്ന് എന്ന നിലയിലേക്ക് ക്യാപ്റ്റന്‍ ദിമുത്ത് കരുനരത്‌നയും(30), കുശാല്‍ പെരേരയും ചേര്‍ന്ന് എത്തിച്ചെങ്കിലും കരുനരത്‌ന നബിയുടെ പതിനാലാം ഓവറില്‍ പുറത്തായി. പിന്നീടെത്തിയ തിരുമനെയുമായി ചേര്‍ന്ന് കുശാല്‍ പെരേര ലങ്കന്‍ സ്‌കോര്‍ 144 ല്‍ എത്തിച്ചെങ്കിലും പിന്നീട് അഫ്്ഗാന്റെ സ്പിന്നര്‍ നബി വീണ്ടും ലങ്കന്‍ നിരയെ എറിഞ്ഞ് വീഴ്ത്തുകയായിരുന്നു. സ്‌കോര്‍ 144-2, 146-3,146-4,149-5 എന്നിങ്ങനെ ബാറ്റസ്മാന്‍മാര്‍ കൂടാരം കയറി.

മൊഹമ്മദ് നബിയുടെ തകര്‍പ്പന്‍ ബൗളിംഗാണ് ശ്രീലങ്കയുടെ ബാറ്റിംഗ് നിരയെ തകര്‍ത്തത്. തിരിമനെ(25),കുശാല്‍ മെന്‍ഡീസ്(2), മാത്യൂസ്(0), ഡി സില്‍വ(0) തിസാര പെരേര(2) റണ്ണൗട്ട്, ഇസുറു ഉഡാന(10), എന്നിവരും നില ഉറപ്പിച്ചില്ല. കുശാല്‍ പെരേര 81 പന്തില്‍ 78 റണ്‍സ് നേടിയതാല്ലാതെ ലങ്കന്‍ നിരയില്‍ മറ്റാരും തിളങ്ങിയില്ല. മഴ തടസപ്പെടുത്തി കളി 41 ഓവറാക്കി ചുരുക്കിയതിന് ശേഷം സുരങ്ക ലക്മല്‍(15) പൊരുതിയെങ്കിലും മറുവശത്ത് മലിംഗയും ന്യുവാന്‍ പ്രദീപും വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ 36.5 ഓവറില്‍ 201 റണ്‍സില്‍ ലങ്കന്‍ ഇന്നിംഗസ് അവസാനിച്ചു. അഫ്ഗാന്‍ നിരയില്‍ മൊഹമ്മദ് നബി നാല് വിക്കറ്റും റാഷിദ് ഖാന്‍,സദ്രന്‍ എന്നവിര്‍ രണ്ടു വിക്കറ്റ് വീതവും ഹമീദ് അസന്‍ ഒരു വിക്കറ്റും നേടി.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍