UPDATES

കായികം

ലോകകപ്പില്‍ എതിരാളികള്‍ ഭയക്കേണ്ട ടീമിനെ കുറിച്ച് അനില്‍ കുബ്ലെ പറയുന്നു

റാഷിദ് ഖാനും, മൊഹമ്മദ് നബി, മുജീബ് റഹ്മാന്‍, എന്നിവരാണ് അഫ്ഗാനിസ്ഥാന്റെ സൂപ്പര്‍ സ്റ്റാറുകള്‍

ലോകകപ്പിലെ അഫ്ഗാന്‍ ടീമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുബ്ലെ. ലോകകപ്പില്‍ വമ്പന്‍ ടീമുകളെ ഞെട്ടിക്കാനുള്ള കരുത്ത് അഫ്ഗാനിസ്ഥാനുണ്ടെന്നും, എതിര്‍ ടീമുകള്‍ അവരെ  ഭയക്കേണ്ടിയിരിക്കുന്നുവെന്നും അനില്‍ കുംബ്ലെ പറയുന്നു. ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു താരം.

ഏഷ്യാകപ്പിലെ ഏറ്റവും മികച്ച രണ്ടാമത്തെ ടീമായിരുന്നു അഫ്ഗാന്‍. ഇന്ത്യയ്‌ക്കെതിരായ മത്സരം ടൈ ആക്കിയ അവര്‍, ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും വിറപ്പിച്ചു. ലോകത്തെ വിവിധ ടി20 ലീഗുകളില്‍ കളിക്കുന്ന താരങ്ങളാണ് അവരുടെ ശക്തി. റാഷിദ് ഖാനും, മൊഹമ്മദ് നബി, മുജീബ് റഹ്മാന്‍, എന്നിവരാണ് സൂപ്പര്‍ സ്റ്റാറുകള്‍. ലോകകപ്പില്‍ പലരേയും ഈ ടീം ഞെട്ടിക്കും.’ കുംബ്ലെ പറഞ്ഞു.

അഫ്ഗാന്റെ ബോളിംഗ് നിര കരുത്തുറ്റതാണെന്നും അതിനാല്‍ ലോകകപ്പ് മത്സരങ്ങളില്‍ 250 ന് മുകളില്‍ സ്‌കോര്‍ നേടാന്‍ കഴിഞ്ഞാല്‍ അവരെ എല്ലാവരും പേടിക്കണമെന്നും പറയുന്ന കുംബ്ലെ, ബാറ്റ്‌സ്മാന്മാര്‍ എങ്ങനെ തിളങ്ങുമെന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ ലോകകപ്പിലെ പ്രകടനമെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു. 2001 ല്‍ ഐസിസി സ്റ്റാറ്റസ് തിരിച്ചു പിടിച്ച് ടീം രണ്ട് വര്‍ഷത്തിന് ശേഷം എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍