UPDATES

കായികം

അഫ്ഗാനിസ്ഥാനെ നേരിടുന്ന ഓസീസ് ഇന്ന് കരുതി ഇറങ്ങണം; അട്ടിമറി സാധ്യതയോ?

ഏകദിന റാങ്കിംഗില്‍ അഞ്ചാം സ്ഥാനക്കാരായ ഓസീസ് 2015 ലെ ചാമ്പ്യന്‍മാരാണ്.

ലോകകപ്പില്‍  ഇന്ന് രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാന്‍ പേരാട്ടം. മുന്‍ ചാമ്പ്യന്‍മാരും കരുത്തരുമായ ഓസ്‌ട്രേലിയയെ എതിരിരാടന്‍ ഒരുങ്ങുമ്പോള്‍ സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ നേടിയ തകര്‍പ്പന്‍ ജയമാകും അഫ്ഗാനിസ്ഥാന് ആത്മവിശ്വാസം നല്‍കുന്നത്. ബ്രിസ്റ്റോളില്‍ ഇന്ത്യന്‍ സമയം വൈകീട്ട് ആറിനാണ് അഫ്ഗാന്‍ ഓസ്‌ട്രേലിയ പോരാട്ടം.

ചുരുങ്ങിയ കാലത്തിനുള്ളില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ അഫ്ഗാന്‍ ടീം ഈ ലോകകപ്പില്‍
അട്ടിമിറ വീരന്‍മാര്‍ തന്നെയെന്ന് പറയേണ്ടി വരും. അതുകൊണ്ട് തന്നെ ഓസീസിനെതിരെയുള്ള മത്സരത്തില്‍ അത്ഭുതങ്ങള്‍ എന്തെങ്കിലും പ്രതീക്ഷിക്കുക തന്നെ വേണം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അഹമ്മദ് ഷഹസാദും ഹസറത്തുല്ല സസായിയുമയും ഉള്‍പ്പെടുന്ന ഓപ്പണിങ്ങാണ് അഫ്ഗാനിസ്താന്റെ ശക്തി. ഏത് പന്തിനെയും ബൗണ്ടറി കടത്താന്‍ കെല്‍പ്പുള്ളവനാണ് ഷഹസാദ്. അദ്ദേഹത്തെ പിന്തുണയ്ക്കാനുള്ള റോളാണ് സസായിയുടേത്. ടീമിലെ മറ്റൊരു ഓപ്പണര്‍ നൂര്‍ അലി സദ്രാനിലും ടീമിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. മധ്യനിരയാണ് ടീമിനെ ആകുലപ്പെടുത്തുന്നത്. മുന്‍ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാനിയും സമീയുല്ലയും അടങ്ങുന്ന മധ്യനിരയ്ക്ക് സ്ഥിരത പുലര്‍ത്താനാവുന്നില്ല. മികച്ച സ്പിന്നിംഗ് നിരയാണ് ടീമിന്റെ ശക്തി കൂട്ടുന്ന മറ്റൊരു ഘടകം. റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് റഹ്മാന്‍ എന്നിവരുടെ സ്പിന്‍ ബോളുകള്‍ എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തും. ദൗളത്ത് സദ്രാന്‍, അഫ്താബ് ആലം, നായകന്‍ ഗുല്‍ബാദിന്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍.

ഏകദിന റാങ്കിംഗില്‍ അഞ്ചാം സ്ഥാനക്കാരായ ഓസീസ്  2015 ലെ ചാമ്പ്യന്‍മാരാണ്. വിലക്കിന് ശേഷം ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും ടീമില്‍ തിരിച്ചെത്തിയതോടെ ടീം ശക്താണ്. ഇരുവരുടെയും സാന്നിധ്യം ഓസീസ് ബാറ്റിങ് നിരയുടെ ആഴം വര്‍ദ്ധിപ്പിക്കും. മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാമ്പ എന്നിവര്‍ ഒന്നിക്കുന്ന ബോളിങ് നിരയും ശക്തമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍