UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓള്‍റൗണ്ടര്‍ മികവ് പുറത്തെടുത്ത് ഷാക്കിബ്; അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം

ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ വിജയ ശില്‍പി.

ലോകകപ്പില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 262 വിജയലക്ഷ്യം പിന്‍തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ പൊരുതി തോറ്റു. 47 ഓവറില്‍ 200 റണ്‍സെടുക്കുന്നതിനിടെ അഫ്ഗാന്‍ നിരയില്‍ എല്ലാവരും പുറത്തായി. 62 റണ്‍സിനാണ് ബംഗ്ലാദേശിന്റെ വിജയം. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ വിജയ ശില്‍പി. അഫ്ഗാന്‍ നിരയിലെ അഞ്ച് നിര്‍ണായക വിക്കറ്റുകളെടുത്ത ഷാക്കിബ് അര്‍ധ സെഞ്ച്വറി(51) നേടി ബാറ്റിംഗിലും തളിങ്ങി.

അഫ്ഗാന്‍ ഇന്നിംഗ്‌സ് തുടക്കത്തില്‍ സ്‌കോര്‍ 49 ല്‍ നില്‍ക്കെ നായ്ബ്(47) നെ പുറത്താക്കിയാണ് ഷാക്കിബ് ഹസന്‍ അഫ്ഗാന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് റഹ്മത്ത് ഷാ(24), അസ്ഗര്‍ അഫ്ഗാന്‍(20), മുഹമ്മദ് നബി(0), നജീബുള്ള സദ്രന്‍(23), എന്നിവരുടെ വിക്കറ്റുകളും ബഗ്ലോദേശ് ഓള്‍റൗണ്ടര്‍ വീഴത്തി. 49 ന് ഒന്ന്, 79 ന് രണ്ട്, 104 ന് നാല്, 104 ന് മൂന്ന്, 104 ന് നാല്, 117 ന് അഞ്ച്, 132 ന് ആറ്, 188 ന് ഏഴ്, 191 ന് എട്ട്, 195 ന് ഒമ്പത്, 200 ന് പത്ത് ഇങ്ങനെ ആയിരുന്നു അഫ്ഗാന്‍ തകര്‍ച്ച. അഫ്ഗാന്‍ നിരയില്‍ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നായ്ബ്(47), സമിയുള്ള ഷിന്‍വാരി(49 ) എന്നിവരാണ് മികച്ച സ്‌കോറര്‍മാര്‍. ഹഷ്മത്തുള്ള ഷഹീദി(11), ഇക്രം അലി(11), റാഷിദ് ഖാന്‍(2),  എന്നിവരും സകോര്‍ ചെയ്തു. ബംഗ്ലാനിരയില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത ഷാക്കിബിനെ കൂടാതെ മുസ്തഫിസുര്‍ റഹ്മാന്‍ രണ്ടും, മൊഹമ്മദ് സൈഫുദ്ദീന്‍, മൊസദേക്ക് ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സാണ് നേടിയത്. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു.  69 പന്തുകളില്‍ നിന്ന് 51 റണ്‍സ് നേടിയ ഷക്കീബ് അല്‍ ഹസന്റെയും 87 പന്തുകളില്‍ നിന്ന് 83 റണ്‍സ് നേടിയ മുഷ്ഫിക്കര്‍ റഹിമിന്റെയും ബാറ്റിംഗ് കരുത്താണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ഇന്നിംഗ് തുടക്കത്തില്‍ 23 ന് ഒന്ന് എന്ന നിലിയില്‍ നിന്ന് തമീം ഇക്ബാലും(36) ഷക്കീബ് അല്‍ ഹസനും ചേര്‍ന്ന് ബംഗ്ലാദേശിനെ 82 റണ്‍സിലേക്ക് കരകയറ്റി. തമീം ഇക്ബാല്‍ പുറത്തായ ശേഷം മുഷ്ഫിക്കര്‍ റഹിമിനൊപ്പം ചേര്‍ന്ന് ബംഗ്ലാ ഇന്നിംഗ്സ് 143 ലേക്ക് എത്തിച്ച ശേഷം 30 മത്തെ ഓവറില്‍ മുജീബ് റഹ്മാന്റെ ഓവറില്‍ ഷക്കിബ് പുറത്തായി. ശേഷം മധ്യഓവറുകളില്‍ റണ്‍റേറ്റ് കുറയാതെ മുഷ്ഫിക്കര്‍ സ്‌കോറിംഗ് വേഗം അവസരത്തിനൊത്ത് ഉയര്‍ത്തി. ഇതിനിടെ എത്തിയ സൗമ്യ സര്‍ക്കാര്‍(3)മടങ്ങിയെങ്കിലും പിന്നീടെത്തിയ മഹമ്മദുള്ള(27), മൊസദേക്ക് ഹൊസെയ്ന്‍(35) എന്നിവര്‍ മികച്ച പിന്തുണയേകി. അവസാന ഓവറുകളില്‍ റഹിമും ഹൊസെയ്നും അടിച്ച് തകര്‍ത്തതോടെ ബംഗ്ലാദേശ് ഇന്നിംഗ്സ് 262 റണ്‍സില്‍ എത്തി. അഫ്ഗാന്‍ നിരയില്‍ മുജീബ് റഹ്മാന്‍ മൂന്നും നായ്ബ് രണ്ടും ദൗലത്ത് സദ്രന്‍ മുഹമ്മദ് നബി എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍