UPDATES

കായികം

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് നിര്‍ണായക മത്സരം

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്കെതിരെ നടത്തിയ മികച്ച പോരാട്ടമാണ് അഫ്ഗാനിസ്ഥാന് പ്രതീക്ഷയേകുന്നത്.

ലോകകപ്പില്‍ ഇന്ന് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും പോരാട്ടത്തിന് ഇറങ്ങുന്നു. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ബംഗ്ലാദേശിന് വിജയം അനിവാര്യമാണ്. അഫ്ഗാനാകട്ടെ ഒരു മത്സരം പോലും വിജയിക്കാന്‍ കഴിയാതെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി കഴിഞ്ഞു. ഉച്ചയ്ക്ക് മൂന്നിന് സതാംപ്ടണിലാണ് മത്സരം.

സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നതില്‍ ബംഗ്ലാദേശിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അതേസമയം അവസാന സ്ഥാനക്കാരായ അഫ്ഗാനിസ്ഥാന്‍ ആശ്വാസ ജയം തേടിയിറങ്ങുമ്പോള്‍ മത്സരം കടുക്കുമെന്ന് ഉറപ്പാണ്. മികച്ച മാര്‍ജിനില്‍ വിജയിച്ച് നെറ്റ് റേറ്റ് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും  ബംഗ്ലാ കടുവകള്‍ക്ക് ഉണ്ടാകും. ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം എന്നിവ
രാണ് ടീമിന്റെ പ്രതീക്ഷ.

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്കെതിരെ നടത്തിയ മികച്ച പോരാട്ടമാണ് അഫ്ഗാനിസ്ഥാന് പ്രതീക്ഷയേകുന്നത്. ഇന്ത്യക്കെതിരെ പുറത്തെടുത്ത പോരാട്ടവീര്യം തുടരാന്‍ സാധിച്ചാല്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിന് മികച്ച വെല്ലുവിളി ഉയര്‍ത്തും. നബിയുടെ മികച്ച ഫോമിലാണ് അഫ്ഗാനിസ്ഥാന്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്. ലോകകപ്പില്‍ ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയത് ഒരു തവണ മാത്രമാണ്. അന്ന് വിജയം ബംഗ്ലാദേശിനൊപ്പമായിരുന്നു. ടോസ് ലഭിച്ചാല്‍ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത, ഇരു ടീമുകളും തമ്മില്‍ ഏകദിനത്തില്‍ ഏഴ് തവണ ഏറ്റുമുട്ടിയപ്പോള്‍ ബംഗ്ലാദേശ് നാലിലും അഫ്ഗാന്‍ മൂന്ന് മത്സരത്തിലും ജയിച്ചു. ടി20യില്‍ അഫ്ഗാന്‍ ആറിലും ജയിച്ചപ്പോള്‍ ബംഗ്ലാദേശ് അഞ്ച് മത്സരങ്ങളിലാണ് ജയിച്ചത്. ഇന്ത്യയും പാക്കിസ്ഥാനുമാണ് ബംഗ്ലാദേശിന്റെ ഇനിയുള്ള എതിരാളികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍