UPDATES

കായികം

ലോകകപ്പില്‍ ആദ്യ ജയം തേടി അഫ്ഗാനിസ്ഥാന്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരെ

ഈ ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് വിലയിരുത്തപ്പെട്ട ടീമില്‍ നിന്ന് അത്തരം പ്രകനങ്ങളൊന്നും ഉണ്ടായില്ല.

ലോകകപ്പില്‍ ഇന്ന് അഫ്ഗാനെതിരെ വിജയ പ്രതീക്ഷയുമായി ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുന്നു. സെമി ഫൈനല്‍ പ്രതീക്ഷയുമായി ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ ടൂര്‍ണമെന്റില്‍ ഒരു ജയം പോലും നേടാനാകാത്ത അഫ്ഗാന്‍ പട പൊരുതുമെന്ന് ഉറപ്പാണ്. ഓള്‍ഡ് ട്രാഫോഡില്‍ ഉച്ചയ്ക്ക്
ശേഷം മൂന്നിനാണ് മത്സരം.

ഇംഗ്ലണ്ട് ഓരോ മത്സരം കഴിയും തോറും കൂടുതല്‍ മികവോടെയാണ് എത്തുന്നത്. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ ഇംഗ്ലണ്ട് അനായാസ ജയമാണ് ലക്ഷ്യമിടുന്നത്. കളിക്കാരുടെ പരിക്ക് ഇംഗ്ലണ്ടിനെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഓപ്പണര്‍ ജേസണ്‍ റോയ് ഇന്ന് കളിക്കില്ല. ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും കളിക്കുന്ന കാര്യം സംശയമാണ്. വിന്‍ഡീസിനെതിരായ മത്സരത്തിലാണ് ഇവര്‍ക്ക് പരിക്കേറ്റത്. പരിക്ക് പ്രശ്നമല്ലെന്നും അഫ്ഗാനിസ്ഥാനെതിരെ വിജയം നേടുമെന്നും ഇയാന്‍ മോര്‍ഗന്‍ പറഞ്ഞു. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് പിന്നീട് ബംഗ്ലാദേശിനെയും വിന്‍ഡീസിനെയും മറികടന്നു. നാല് മത്സരങ്ങില്‍ മൂന്ന് വിജയം നേടിയ അവര്‍ ആറു പോയിന്റുമായി നാലാം സ്ഥാനത്താണ്.

ഈ ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് വിലയിരുത്തപ്പെട്ട ടീമില്‍ നിന്ന് അത്തരം പ്രകനങ്ങളൊന്നും ഉണ്ടായില്ല. ടൂര്‍ണമെന്റില്‍ ഇതുവരെ മികവിലേക്കുയരാന്‍ സാധിക്കാത്തത് അഫ്ഗാനിസ്ഥാനെ അലട്ടുന്നുണ്ട്. ഇതുവരെ ബാറ്റിംഗ് നിരയോ ബൗളിംഗ് നിരയോ മികവിലേക്കുയര്‍ന്നിട്ടില്ല. ഓസ്ട്രേലിയക്കെതിരെ 200 റണ്‍സില്‍ കൂടുതല്‍ നേടിയതാണ് അഫ്ഗാന്റെ ഉയര്‍ന്ന സ്‌കോര്‍. പിന്നീടുള്ള മത്സരങ്ങളിലെല്ലാം ടീമിന്റെ പ്രകടനം നിരാശ നല്‍കുന്നതാണ്. ഗുല്‍ബാദിന്‍ നയീബ് നയിക്കുന്ന ടീമില്‍ ഹസ്രത്തുള്ള സസായ്, നൂര്‍ അലി സദ്രാന്‍, നജീബുള്ള സദ്രാന്‍ എന്നീ മികച്ച താരങ്ങളുണ്ട്. ലോകകപ്പില്‍ ഇരുടീമുകളും തമ്മില്‍ ഒരിക്കല്‍ മാത്രമേ ഏറ്റുമുട്ടിയിട്ടുള്ളൂ. അതില്‍ വിജയം ഇംഗ്ലണ്ടിനായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍