UPDATES

കായികം

ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് പുതിയ റെക്കോര്‍ഡ്

അഫ്‌ഗാനെതിരെ 66 പന്തിലാണ് ഷാക്കിബ് അര്‍ദ്ധ സെഞ്ചുറി തികച്ചത്.

അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിലൂടെ ലോകകപ്പില്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് പുതിയ നേട്ടം. ലോകകപ്പില്‍ ആയിരം റണ്‍സ് തികയ്കുന്ന ആദ്യ ബംഗ്ലാദേശ് താരമെന്ന റെക്കോര്‍ഡാണ് താരത്തിന് സ്വന്തമായത്. ഈ നേട്ടത്തിലെത്തുന്ന 19 മത്തെ താരമാണ് ഷാക്കീബ്.

അതേസമയം ലോകകപ്പ് മത്സരങ്ങളില്‍ റണ്‍വേട്ടക്കാരുടെ പട്ടികയിലും താരം മുന്നിലെത്തി. അഫ്ഗാനിസ്ഥാനെതിരെ അര്‍ദ്ധ സെഞ്ചുറി നേടിയ ഷാക്കിബ് 69 പന്തില്‍ 51 റണ്‍സെടുത്തു. ഇതോടെ ഷാക്കിബിന്റെ റണ്‍ സമ്പാദ്യം 476 ആയി. ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ്(447 റണ്‍സ്) രണ്ടാം സ്ഥാനത്ത്. അഫ്ഗാനെതിരെ 66 പന്തിലാണ് ഷാക്കിബ് അര്‍ദ്ധ സെഞ്ചുറി തികച്ചത്. അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ ഷാക്കിബിനെ, മുജീബ് ഉര്‍ റഹ്മാന്‍ എല്‍ബിയില്‍ വീഴ്ത്തുകയായിരുന്നു. ആറ് മത്സരങ്ങളില്‍ നിന്നാണ് ഷാക്കിബ് 476 റണ്‍സടിച്ചത്. രണ്ട് സെഞ്ചുറികള്‍ നേടിയപ്പോള്‍ 124 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. ഓള്‍റൗണ്ടറായ ഷാക്കിബ് അഞ്ച് വിക്കറ്റുകളും ഈ ലോകകപ്പില്‍ നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍