UPDATES

കായികം

ലോകകപ്പില്‍ ഒത്തുകളി നടക്കില്ല; വിവാദങ്ങള്‍ അകറ്റാന്‍ കരുതി കൂട്ടി ഐസിസി

ടീമുകള്‍ താമസിക്കുന്ന ഹോട്ടലില്‍ തന്നെയാണ് അഴിമതി വിരുദ്ധ യൂണിറ്റിലെ അംഗവും താമസിക്കുന്നത്.

ലോകകപ്പ് ക്രിക്കറ്റില്‍ ഒത്തുകളി ഉള്‍പ്പെടെയുള്ള അഴിമതി വിവാദങ്ങള്‍ ഒഴിവാക്കാന്‍ പുതിയ നടപടികളുമായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി). ഈ മാസം 30 ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് സ്ഥിരമായി അഴിമതി വിരുദ്ധ യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കും.ടീമുകളെ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് ഐസിസി നിര്‍ദ്ദേശം

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരങ്ങള്‍ മുതല്‍ തന്നെ അഴിമതി വിരുദ്ധ യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ ഓരോ ടീമിന്റെയും കൂടെ ഉണ്ടായിരിക്കും. ടീമുകള്‍ താമസിക്കുന്ന ഹോട്ടലില്‍ തന്നെയാണ് അഴിമതി വിരുദ്ധ യൂണിറ്റിലെ അംഗവും താമസിക്കുന്നത്.

പത്ത് ടീമുകളാണ് ലോകകപ്പില്‍ പങ്കെടുന്നത്. ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത് വരെ ടീമുകള്‍ക്കൊപ്പം ഉദ്യോഗസ്ഥന്‍ തുടരും. ടീമുകള്‍ക്കൊപ്പം ഹോട്ടലില്‍ തന്നെയാവും ഇവര്‍ താമസിക്കുക. പരിശീലന വേദികളിലേക്ക് അടക്കം താരങ്ങള്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍ സഞ്ചരിക്കുമെന്നും ഐസിസി വ്യക്തമാക്കി. ചരിത്രത്തില്‍ ആദ്യമായാണ് ഐസിസി ഒരു ലോകകപ്പില്‍ ഇങ്ങനെ കര്‍ശനമായ ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. മുമ്പ് മത്സരം നടക്കുന്ന വേദികളിലായിരുന്നു ഐസിസിയുടെ അഴിമതിവിരുദ്ധ സമിതി പ്രതിനിധിയുണ്ടാവുക. എന്നാല്‍ വാതുവയ്പ്പ് മാഫിയയുടെ പ്രതിനിധികള്‍, താരങ്ങളെ സമീപിക്കാതിരിക്കാനായാണ് ഇത്തരത്തില്‍ മുന്‍കരുതല്‍ എടുക്കുന്നതെന്ന് ഐസിസി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍