UPDATES

കായികം

മൊഹമ്മദ് അമീര്‍ എറിഞ്ഞ് വീഴ്ത്തി; കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച ഓസീസിനെ പിടിച്ചുകെട്ടി പാക് പട

ഡേവിഡ് വാര്‍ണര്‍ നേടിയ സെഞ്ച്വറി കരുത്തിലാണ് ഓസ്‌ട്രേലിയ മികച്ച് സ്‌കോറിലേക്ക് കുതിച്ചത്.

ഇന്നിംഗ്‌സ് തുടക്കത്തില്‍ ഓസീസിന്റെ ബാറ്റിംഗ് കരുത്തിനെ വെല്ലാന്‍ പാക്കിസ്ഥാന്‍ പേസര്‍മാര്‍ക്ക് കഴിഞ്ഞില്ലെങ്കിലും അവസാന ഓവറുകളില്‍ വിക്കറ്റ് പിഴുത് വമ്പന്‍ സ്‌കോറിലേക്ക് കുതിച്ച ഓസീസ് പടയെ പാക് പേസര്‍മാര്‍ അരിഞ്ഞിട്ടു. പത്ത് ഓവറുകള്‍ എറിഞ്ഞ് 30 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് കൊയ്ത മൊഹമ്മദ് അമീറാണ് പാക് നിരയില്‍ താരമായത്. വന്‍ സ്‌കോറിലേക്ക് എത്താമായിരുന്നെങ്കിലും ഓസീസ് പട 49 ഓവറില്‍ 307 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നേടി ഓസീസിനെ ബാറ്റിംഗിനയച്ചെങ്കിലും സര്‍ഫാറസിന്റെ തീരുമാനം തെറ്റെന്ന് വിധിക്കുകയായിരുന്നു ആദ്യം ഓസീസിന്റെ ബാറ്റിംഗ് നിര. ഓപ്പണിങ് വിക്കറ്റില്‍ ഫിഞ്ച് വാര്‍ണര്‍ സഖ്യം 146 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മികച്ച തുടക്കമാണ് ഓസ്‌ട്രേലിയയ്ക്ക് സമ്മാനിച്ചത്. 1996നു ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാനെതിരെ ഏതെങ്കിലും ഒരു രാജ്യം ലോകകപ്പ് വേദിയില്‍ ഓപ്പണിങ് വിക്കറ്റില്‍ ഇത്ര വലിയ സെഞ്ചുറി കൂട്ടുകെട്ടു തീര്‍ക്കുന്നത്. 84 പന്തില്‍ ആറു ബൗണ്ടറിയും നാലു സിക്‌സും സഹിതം 82 റണ്‍സെടുത്താണ് ഫിഞ്ച് പുറത്തായത്. മുഹമ്മദ് ആമിറിനാണ് വിക്കറ്റ്. മുഹമ്മദ് ഹഫീസ് ക്യാച്ചെടുത്തു. 63 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് ഫിഞ്ച് ഏകദിനത്തിലെ 23ാം അര്‍ധസെഞ്ചുറി കുറിച്ചത്.

ഡേവിഡ് വാര്‍ണര്‍ നേടിയ സെഞ്ച്വറി കരുത്തിലാണ് ഓസ്‌ട്രേലിയ മികച്ച് സ്‌കോറിലേക്ക് കുതിച്ചത്. 102 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് വാര്‍ണര്‍ 15ാം ഏകദിന സെഞ്ചുറിയിലേക്ക് എത്തിയത്. ഇന്നിംഗ്‌സിന്റെ 38 മത്തെ ഓവറിലാണ് വാര്‍ണര്‍ പുറത്തായത്. ഈ സമയം 242 ന് നാല് എന്ന മെച്ചപ്പെട്ട നിലയിലായിരുന്നു ഓസീസ്. ശേഷമെത്തിയ ബാറ്റസ്മാന്‍മാര്‍ തകര്‍ത്തടിക്കാന്‍ ശ്രമിച്ചപ്പോള്‍ വിക്കറ്റ് നഷ്ടമായത് ഓസീസ് സ്‌കോറിംഗിന്റെ വേഗം കുറഞ്ഞു. ആരോണ്‍ ഫിഞ്ച് (84 പന്തില്‍ 82), സ്റ്റീവ് സ്മിത്ത് (13 പന്തില്‍ 10), ഗ്ലെന്‍ മാക്‌സ്‌വെല്‍ (10 പന്തില്‍ 20), ഡേവിഡ് വാര്‍ണര്‍ 107, ഉസ്മാന്‍ ഖവാജ(18), ഷോ േമാര്‍ഷ്(23),കൗള്‍ട്ടര്‍ നൈല്‍(2), പാറ്റ് കുമ്മിന്‍സ്(2), മിച്ചല്‍ സ്റ്റാര്‍ക്(3),റിഞ്ഞാഡ്‌സണ്‍(1)
എന്നിവരാണ് പുറത്തായത്. പാക്കിസ്ഥാനായി മുഹമ്മദ് ആമിര്‍ അഞ്ചും, ഷഹീന്‍ അഫ്രീദി രണ്ടും മുഹമ്മദ് ഹഫീസ് ഒരു വിക്കറ്റും വീഴ്ത്തി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍