UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏഴാം വിക്കറ്റില്‍ ഓസ്‌ട്രേലിയയെ വിറപ്പിച്ച് പാകിസ്ഥാന്‍ കീഴടങ്ങി

ഡേവിഡ് വാര്‍ണര്‍ നേടിയ സെഞ്ച്വറി കരുത്തിലാണ് ഓസ്‌ട്രേലിയ മികച്ച് സ്‌കോറിലേക്ക് കുതിച്ചത്.

ഓസീസിനെ പന്തുകൊണ്ടും ബാറ്റുകൊണ്ടും വിറപ്പിച്ച് പാക്കിസ്ഥാന്‍ കീഴടങ്ങി. ഏഴാം വിക്കറ്റില്‍ വഹാബ് റിയാസ്(45)മായി ചേര്‍ന്ന് സര്‍ഫാറസ് അഹമ്മദ് 64 റണ്‍സിന്റെ കൂട്ടുകെട്ട്
ഉണ്ടാക്കിയത് ഒരു ഘട്ടത്തില്‍ ഓസീസിനെ പരാജയ ഭീതിയിലാഴ്ത്തിയിരുന്നു. ഒടുവില്‍ 45.4 ഓവറില്‍ 266 റണ്‍സിന് പാക് നിരയില്‍ എല്ലാവരും പുറത്തായി.

നേരത്തെ ഓസീസ് ഉയര്‍ത്തിയ 307 റണ്‍സ് പിന്‍ തുടര്‍ന്ന പാക്കിസ്ഥാന്‍ ബാറ്റിംഗ് നിര ഇന്നിംഗ്‌സിന്റെ തുടക്കത്തിലെ പതറി. രണ്ട് റണ്‍സ് എടുക്കന്നതിനിടെ ഫക്തര്‍ സമന്റെ(0) വിക്കറ്റാണ് നഷ്ടമായത്. ഇമാം ഉള്‍ ഹഖ്(53), ബാബര്‍ അസം(30) എന്നിവര്‍ ചെറത്തുനില്‍പ് നടത്തിയെങ്കിലും സ്‌കോര്‍ 56 നില്‍ക്കെ ബാബര്‍ അസമും പുറത്തായി. പിന്നീട് മൊഹമ്മദ് ഹാഫീസുമായി ചേര്‍ന്ന് 80 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും ഇന്നിംഗ്‌സ് സ്‌കോര്‍ 136 ല്‍ നില്‍ക്കെ ഇമാം ഉള്‍ ഹഖ് പുറത്തായി. പിന്നീട് 146 ന് നാല്, 147 ന് അഞ്ച്, 160 ന് ആറ്, 200 ന് എഴ്, ഇങ്ങനെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. ഒരു ഘട്ടത്തില്‍ വഹാബ് റിയാസും(45), സര്‍ഫാറസ് അഹമ്മദും ചേര്‍ന്ന് (40) വിജയ പ്രതീക്ഷ നല്‍കിയെങ്കിലും 34 പന്തില്‍ ജയിക്കാന്‍ 44 റണ്‍സ് വേണ്ടിയിരിക്കെ വഹാബ് റിയാസ് പുറത്തായി. പിന്നീട് പാക്കിസ്ഥാന്‍ പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു. വഹാബ് പുറത്തായതിന് ശേഷം എത്തിയ മുഹമ്മദ് അമീര്‍ ഒരു പന്തിന് ശേഷം പുറത്തായി. ഓസീസ് നിരയില്‍ പത്ത് ഓവറില്‍ നിന്ന് 33 റണ്‍സ് വിട്ടുകൊടുത്ത് മൂന്നുവിക്കറ്റ് എടുത്ത കുമ്മിന്‍സ് തിളങ്ങി. റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍ സ്്റ്റാര്‍ക്ക് എന്നിവര്‍ രണ്ടും, കോള്‍ട്ടണ്‍ നൈല്‍, ആരോണ്‍ ഫിഞ്ച് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ഓപ്പണിങ് വിക്കറ്റില്‍ ഫിഞ്ച് വാര്‍ണര്‍ സഖ്യം 146 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മികച്ച തുടക്കമാണ് ഓസ്‌ട്രേലിയയ്ക്ക് സമ്മാനിച്ചത്. 84 പന്തില്‍ ആറു ബൗണ്ടറിയും നാലു സിക്‌സും സഹിതം 82 റണ്‍സെടുത്താണ് ഫിഞ്ച് പുറത്തായത്. മുഹമ്മദ് ആമിറിനാണ് വിക്കറ്റ്. മുഹമ്മദ് ഹഫീസ് ക്യാച്ചെടുത്തു. 63 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് ഫിഞ്ച് ഏകദിനത്തിലെ 23ാം അര്‍ധസെഞ്ചുറി കുറിച്ചത്.
പിന്നീട് ഡേവിഡ് വാര്‍ണര്‍ നേടിയ സെഞ്ച്വറി കരുത്തിലാണ് ഓസ്‌ട്രേലിയ മികച്ച് സ്‌കോറിലേക്ക് കുതിച്ചത്. 102 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് വാര്‍ണര്‍ 15ാം ഏകദിന സെഞ്ചുറിയിലേക്ക് എത്തിയത്. ഇന്നിംഗ്‌സിന്റെ 38 മത്തെ ഓവറിലാണ് വാര്‍ണര്‍ പുറത്തായത്. ഈ സമയം 242 ന് നാല് എന്ന മെച്ചപ്പെട്ട നിലയിലായിരുന്നു ഓസീസ്. ശേഷമെത്തിയ ബാറ്റസ്മാന്‍മാര്‍ തകര്‍ത്തടിക്കാന്‍ ശ്രമിച്ചപ്പോള്‍ വിക്കറ്റ് നഷ്ടമായത് ഓസീസ് സ്‌കോറിംഗിന്റെ വേഗം കുറഞ്ഞു. പത്ത് ഓവറുകള്‍ എറിഞ്ഞ് 30 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് കൊയ്ത മുഹമ്മദ് അമീറാണ് പാക് നിരയില്‍ താരമായത്. വന്‍ സ്‌കോറിലേക്ക് എത്താമായിരുന്നെങ്കിലും ഓസീസ് പട 49 ഓവറില്‍ 307 റണ്‍സിന് എല്ലാവരും പുറത്തായി. ആരോണ്‍ ഫിഞ്ച് (84 പന്തില്‍ 82), സ്റ്റീവ് സ്മിത്ത് (13 പന്തില്‍ 10), ഗ്ലെന്‍ മാക്‌സ്‌വെല്‍ (10 പന്തില്‍ 20), ഡേവിഡ് വാര്‍ണര്‍ 107, ഉസ്മാന്‍ ഖവാജ(18),ഷോണ്‍ മാര്‍ഷ്(23),കൗള്‍ട്ടര്‍ നൈല്‍(2), പാറ്റ് കുമ്മിന്‍സ്(2), മിച്ചല്‍ സ്റ്റാര്‍ക്(3),റിഞ്ഞാഡ്‌സണ്‍(1) എന്നിവരാണ് പുറത്തായത്. പാക്കിസ്ഥാനായി മുഹമ്മദ് ആമിര്‍ അഞ്ചും, ഷഹീന്‍ അഫ്രീദി രണ്ടും മുഹമ്മദ് ഹഫീസ് ഒരു വിക്കറ്റും വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍