UPDATES

കായികം

പാക്കിസ്ഥാനെതിരെ സെഞ്ച്വറി നേടി ഡേവിഡ് വാര്‍ണര്‍; ഓസീസ് മികച്ച സ്‌കോറിലേക്ക്

ഷഹീന്‍ അഫ്രിദിയുടെ ഓവറിലാണ് താരം പുറത്തായത്.

പാക്കിസ്ഥാനെതിരെ തന്റെ മൂന്നാം സെഞ്ച്വറി തികച്ച് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. കരിയറിലെ താരത്തിന്റെ 15 ാം സെഞ്ച്വറിയാണിത്.  ടോസ് നേടിയ പാക്കിസ്ഥാന്‍ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ച ഓസ്‌ട്രേലിയ ഒന്നാം വിക്കറ്റില്‍ മികച്ച സ്‌കോര്‍ നേടി. ആരോണ്‍ ഫിഞ്ചും(82) ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 146 റണ്‍സാണ് ഓസീസ് ഇന്നിംഗ്‌സിന് കരുത്തേകിയത്. ഇന്നിംഗ്‌സിലെ 38 ാം ഓവറില്‍ 107 റണ്‍സില്‍ നില്‍ക്കെയാണ് വാര്‍ണര്‍ മടങ്ങിയത്. ഷഹീന്‍ അഫ്രിദിയുടെ ഓവറിലാണ് താരം പുറത്തായത്. ഒടുവില്‍  39 ഓവറില്‍ 245 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. ഷോണ്‍ മാര്‍ഷും ഉസ്മാന്‍ ഖവാജയുമാണ് ക്രിസില്‍.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍