UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓസിസിനോട് പൊരുതി ബംഗ്ലാ കടുവകള്‍ കീഴടങ്ങി

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍(166) ആരോണ്‍ ഫിഞ്ച് (53) എന്നിവര്‍ നല്‍കിയത്.

കരുത്തരായ ഓസ്‌ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്‍തുടര്‍ന്ന ബംഗ്ലാ കടുവകള്‍ വിറപ്പിച്ച് കീഴടങ്ങി. ഓസീസ് ഉയര്‍ത്തിയ 381 റണ്‍സ് പിന്‍തുടര്‍ന്ന ബംഗ്ലാദേശിന്‌ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ബംഗ്ലാദേശ് നിരയില്‍ പുറത്താകാതെ  മുഷ്ഫിഖുര്‍ റഹിം(102) ന്റെ സെഞ്ച്വറി പാഴായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിരയുടെ തുടക്കം മോശമായിരുന്നെങ്കിലും രണ്ടാം വിക്കറ്റില്‍ തമീം ഇക്ബാലും(62) ഷക്കീബ് ഉള്‍ ഹസനും(41) മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇന്നിംഗ്‌സ് സ്‌കോര്‍ 23 ല്‍ നില്‍ക്കെ സൗമ്യ സര്‍ക്കാര്‍(10) റണ്ണൗട്ടിലൂടെ പുറത്തായപ്പോള്‍ രണ്ടാം വിക്കറ്റില്‍ 79 റണ്‍സിന്റെ കൂട്ടുകെട്ടാണ് നല്‍കിയത്. പിന്നീട് 144 ന് മൂന്ന്, 175 ന് നാല് എന്നിങ്ങനെ വിക്കറ്റുകള്‍ നഷ്ടമായി.  മുഷ്ഫിഖുര്‍ റഹിമും(102) മഹമ്മദുള്ളയും(69) ഉം ചേര്‍ന്ന് 127 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയപ്പോള്‍ ഓസിസ് നിര തോല്‍വി ഭയന്നു. ഒടുവില്‍ 46 ാമത്തെ ഓവറില്‍ മഹമദുള്ളയെ കോള്‍ട്ടര്‍ നൈല്‍ പുറത്താക്കുകയായിരുന്നു. ശേഷമെത്തിയ സബീര്‍ റഹിമിന് ഒരു പന്തിന്റെ ആയുസെ ഉണ്ടായുള്ളു. കോള്‍ട്ടര്‍ നൈലിന് തുടര്‍ച്ചയായ രണ്ടാം വിക്കറ്റ്. പിന്നീട് ക്രീസിലെത്തിയ മെയ്ദി ഹസന്‍(6), മൊര്‍ത്താസ(6) എന്നിവര്‍ സ്‌കോര്‍ ചെയ്തു.പുറത്താകാതെ മുഷ്ഫിഖുര്‍ റഹിം 97 പന്തുകള്‍ നേരിട്ടാണ് 102 റണ്‍സ് നേടിയത്.
ഓസീസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, കോള്‍ട്ടര്‍ നൈല്‍, സ്‌റ്റോണിസ് എന്നിവര്‍ രണ്ടും, സാംമ്പ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍(166) ആരോണ്‍ ഫിഞ്ച് (53) എന്നിവര്‍ നല്‍കിയത്. ഇരുവരും ചേര്‍ന്ന് 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓസിസിന് നല്‍കിയത്. കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമാക്കി ഇറങ്ങിയ ഓസിസിന് ഇരുവരുടെയും പ്രകടനമാണ് അടിത്തറ പാകിയത്. ഇന്നിംഗ്സിന്റെ 21 ആം ഓവറില്‍ 51 പന്തില്‍ 53 റണ്‍സെടുത്ത ഫിഞ്ചിനെ സൗമ്യ സര്‍ക്കാറിന്റെ പന്തില്‍ റൂബല്‍ ഹുസൈന്‍ ക്യാച്ചെടുത്താണു പുറത്താക്കിയത്. പിന്നീട് ക്രീസിലെത്തിയ ഖവാജയും ഡേവിഡ് വര്‍ണറും ചേര്‍ന്ന് 192 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓസിസിന് സമ്മാനിച്ചത്. 45 ാമത്തെ ഓവറില്‍ വാര്‍ണര്‍ പുറത്താകുമ്പോള്‍ 313 ന് രണ്ട് എന്ന ശക്തമായ നിലയിലേക്ക് ഓസിസ് എത്തിപ്പെട്ടിരുന്നു. സൗമ്യ സര്‍ക്കാരിന്റെ ഓവറില്‍ റൂബലിന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ മടങ്ങിയത്. 147 പന്തുകളില്‍ നിന്നാണ് വാര്‍ണര്‍ 166 റണ്‍സ് നേടിയത്. പിന്നീടെത്തിയ ഗ്ലെന്‍ മാക്സ്വെല്‍ 47 ആം ഓവറില്‍ പുറത്തായ ശേഷമാണ് 72 പന്തുകളില്‍ 89 റണ്‍സെടുത്ത് ഖവാജ പുറത്തായത്. പത്തു പന്തുകളില്‍ നിന്ന് 32 റണ്‍സ് നേടിയാണ് മാക്സ്വെല്‍ പുറത്തായത്. റൂബലിന്റെ തകര്‍പ്പന്‍ ത്രോയിലൂടെയാണ് താരം പുറത്തായത്. ഓസ്ട്രേലിയന്‍ നിരയില്‍ മാര്‍ക്കസ് സ്റ്റോണിസ്(17),സ്റ്റീവ് സ്മിത്ത്(1), അലക്സ് കറെ(11), എന്നിവരും സ്‌കോര്‍ ചെയ്തു. ബംഗ്ലാദേശിന് വേണ്ടി സൗമ്യ സര്‍ക്കാര്‍ മൂന്നും മുസാഫിസര്‍ റഹ്മാന്‍ ഒരു വിക്കറ്റം നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍