UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാര്‍ണര്‍ കരുത്തില്‍ ബംഗ്ലാ കടുവകളെ വിറപ്പിച്ച് ഓസിസിന് കൂറ്റന്‍ സ്‌കോര്‍

147 പന്തുകളില്‍ നിന്നാണ് വാര്‍ണര്‍ 166 റണ്‍സ് നേടിയത്.

ലോകകപ്പില്‍ ബംഗ്ലാ കടുവകളെ തകര്‍ത്തടിച്ച് ഓസിസിന് കൂറ്റന്‍ സ്‌കോര്‍. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(166), ഉസ്മാന്‍ ഖവാജ(89) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഓസിസ് ഇന്നിംഗ്‌സിന് കരുത്തായത്. നിശ്ചിത 50 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 5 വിക്കറ്റിന് 381 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ഓസിസ്  നേടിയത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍(166) ആരോണ്‍ ഫിഞ്ച് (53) എന്നിവര്‍ നല്‍കിയത്. ഇരുവരും ചേര്‍ന്ന് 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓസിസിന് നല്‍കിയത്. കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമാക്കി ഇറങ്ങിയ ഓസിസിന് ഇരുവരുടെയും പ്രകടനമാണ് അടിത്തറ പാകിയത്. ഇന്നിംഗ്‌സിന്റെ 21 ആം ഓവറില്‍ 51 പന്തില്‍ 53 റണ്‍സെടുത്ത ഫിഞ്ചിനെ സൗമ്യ സര്‍ക്കാറിന്റെ പന്തില്‍ റൂബല്‍ ഹുസൈന്‍ ക്യാച്ചെടുത്താണു പുറത്താക്കിയത്. പിന്നീട് ക്രീസിലെത്തിയ ഖവാജയും ഡേവിഡ് വര്‍ണറും ചേര്‍ന്ന് 192 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓസിസിന് സമ്മാനിച്ചത്. 45 ാമത്തെ ഓവറില്‍ വാര്‍ണര്‍ പുറത്താകുമ്പോള്‍ 313 ന് രണ്ട് എന്ന ശക്തമായ നിലയിലേക്ക് ഓസിസ് എത്തിപ്പെട്ടിരുന്നു. സൗമ്യ സര്‍ക്കാരിന്റെ ഓവറില്‍ റൂബലിന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ മടങ്ങിയത്. 147 പന്തുകളില്‍ നിന്നാണ് വാര്‍ണര്‍ 166 റണ്‍സ് നേടിയത്. പിന്നീടെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ 47 ആം ഓവറില്‍ പുറത്തായ ശേഷമാണ് 72 പന്തുകളില്‍ 89 റണ്‍സെടുത്ത് ഖവാജ പുറത്തായത്. പത്തു പന്തുകളില്‍ നിന്ന് 32 റണ്‍സ് നേടിയാണ് മാക്‌സ്‌വെല്‍ പുറത്തായത്. റൂബലിന്റെ തകര്‍പ്പന്‍ ത്രോയിലൂടെയാണ് താരം പുറത്തായത്. ഓസ്‌ട്രേലിയന്‍ നിരയില്‍ മാര്‍ക്കസ് സ്‌റ്റോണിസ്(17),സ്റ്റീവ്‌ സ്മിത്ത്(1), അലക്‌സ് കറെ(11), എന്നിവരും സ്‌കോര്‍ ചെയ്തു. ബംഗ്ലാദേശിന് വേണ്ടി സൗമ്യ സര്‍ക്കാര്‍ മൂന്നും മുസാഫിസര്‍ റഹ്മാന്‍ ഒരു വിക്കറ്റം നേടി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍