UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരോണ്‍ ഫിഞ്ചിന് സെഞ്ച്വറി; ഇംഗ്ലണ്ടിനെതിരെ 285 റണ്‍സ് സ്‌കോര്‍ ചെയ്ത് ഓസിസ്

ഓപ്പണിംഗ് വിക്കറ്റില്‍ ആരോണ്‍ ഫിഞ്ച് – ഡേവിഡ് വാര്‍ണര്‍ സഖ്യം ഉയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഓസിസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ലോകകപ്പില്‍ ഓസിസിനെതിരെ ഇംഗ്ലണ്ടിന് 286 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിറങ്ങിയ ഓസ്‌ട്രേലിയ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് നേടിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ആരോണ്‍ ഫിഞ്ച് – ഡേവിഡ് വാര്‍ണര്‍ സഖ്യം ഉയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഓസിസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്നിംഗസ് സ്‌കോര്‍ 123 ല്‍ നില്‍ക്കെയാണ് ഡേവിഡ് വാര്‍ണര്‍(53) നെ മൊയിന്‍ അലി മടക്കിയത്. പിന്നീട് ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ച്വറി കുറിച്ച് ആരോണ്‍ ഫിഞ്ച് ഓസിസിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു. എന്നാല്‍ ഉസ്മാന്‍ ഖവാജ(23), ഗ്ലെന്‍ മാക്‌സ്‌വെല്‍(12), സ്‌റ്റോണിസ്(8) എന്നിവര്‍ നില ഉറപ്പിക്കാതെ പുറത്തായത് ഓസിസിന് തിരിച്ചടിയായി. അവസാന ഓവറുകളില്‍ സ്റ്റീവ് സ്മിത്ത്(38) സ്‌കോറിംഗ്  വേഗം കൂട്ടിയെങ്കിലും ഇന്നിംഗ്‌സ് സ്‌കോര്‍ 250 ല്‍ നിലെക്ക 46 മത്തെ ഓവറില്‍ പുറത്തായി. ക്രിസ് വോക്ക്‌സാണ് പുറത്താക്കിയത്. പിന്നീടെത്തിയ പാറ്റ് കമ്മിന്‍സിനെ ഒരു റണ്‍സില്‍ ക്രിസ് വോക്ക്‌സ് തന്നെ പുറത്താക്കി.

ഓപ്പണിംഗ് വിക്കറ്റിലെ ബാറ്റിംഗ് താളം പിന്‍ തുടരാന്‍ സാധിക്കാതെ വന്നതോടെ വലിയ സ്‌കോര്‍ ലക്ഷ്യം വെച്ച ഓസിസിന് തിരിച്ചടിയായി. 173 ന് രണ്ട്, 185 ന് മൂന്ന്, 213 ന് നാല്, 228 ന് അഞ്ച്, 250 ന് ആറ്, 259 ന് ഏഴ് ഇങ്ങനെ ഓസിസ് തകര്‍ച്ചയിലേക്ക് കൂപ്പു കുത്തി. അവസാന ഓവറുകളില്‍ അലക്‌സ് കറെ(38), മിച്ചല്‍ സ്റ്റാര്‍ക്ക്(4) എന്നിവര്‍ ചേര്‍ന്നാണ് സ്‌കോര്‍ 285 റണ്‍സില്‍ എത്തിച്ചത്. ഇംഗ്ലണ്ട് നിരയില്‍ ക്രിസ് വോക്ക്‌സ് രണ്ടും ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, ബെനല്‍ സ്‌റ്റോക്‌സ്, മൊയിന്‍ അലി, എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഈ ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം മല്‍സരത്തിലാണ് വാര്‍ണര്‍ ഫിഞ്ച് സഖ്യം 50+ കൂട്ടുകെട്ടു തീര്‍ക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഓപ്പണിങ് വിക്കറ്റില്‍ ഇതു റെക്കോര്‍ഡാണ്. അതേസമയം, ഏതൊരു വിക്കറ്റിലുമായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത സഖ്യങ്ങളില്‍ ഇവര്‍ രണ്ടാമതാണ്. 1996-99 ലോകകപ്പുകളിലായി തുടര്‍ച്ചയായി ഏഴു മല്‍സരങ്ങളില്‍ രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഓസീസിന്റെ തന്നെ മാര്‍ക്ക് വോ -റിക്കി പോണ്ടിങ് സഖ്യമാണ് ഒന്നാമത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍