UPDATES

കായികം

കരീബിയന്‍ പേസ് ആക്രമണത്തില്‍ ഓസ്‌ട്രേലിയയ്ക്ക്‌ ബാറ്റിംഗ് തകര്‍ച്ച

സ്‌കോര്‍ 26 ല്‍ നില്‍ക്കെ കോട്രല്‍ ഡേവിഡ് വാര്‍ണറെ മടക്കി

ലോകകപ്പില്‍ വീന്‍ഡിസിനെതിരെ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ഓസിസിനെ ബാറ്റിംഗിനയച്ച വിന്‍ഡീസ് തീരുമാനം ശരിവെയ്ക്കുന്ന തരത്തിലായിരുന്നു ഇന്നിംഗ്‌സ് തുടക്കത്തിലെ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയുടെ തകര്‍ച്ച.  സ്‌കോര്‍ 15 റണ്‍സില്‍ നില്‍ക്കെ മൂന്നാമത്തെ ഓവറില്‍ ഒഷാനെ തോമസ് ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റെടുത്തതോടെയാണ് ഓസീസിന്റെ തകര്‍ച്ച ആരംഭിച്ചത്.

പിന്നീട് സ്‌കോര്‍ 26 ല്‍ നില്‍ക്കെ കോട്രല്‍ ഡേവിഡ് വാര്‍ണറെ മടക്കി.പിന്നീട് ആന്ദ്രെ റസലിന്റെ ഊഴമായിരുന്നു ഉസ്മാന്‍ ഖവാജയെ പുറത്താക്കി ഓസീസിനെ 33 ന് മൂന്ന് എന്ന നിലയിലാക്കി. എട്ടാം ഔവറില്‍ ഗ്ലെന്‍ മാക്‌സ്‌വെലിനെ പുറത്താക്കി കോട്രല്‍ വീണ്ടും നേട്ടം കൊയ്തു. ഇപ്പോള്‍ 11 ഓവറില്‍ 54 ന് നാല് എന്ന നിലയിലാണ് ഓസീസ്.

ആദരവ്, സര്‍ട്ടിഫിക്കറ്റുകള്‍, ജോലി വാഗ്ദാനം; നിപ കാലത്ത് കോഴിക്കോട് ഐസൊലേഷന്‍ വാര്‍ഡ് കാത്തവര്‍ അനിശ്ചിതകാല നിരാഹാരത്തിലേക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍