UPDATES

കായികം

ലോകകപ്പില്‍ ഇന്ന് മുന്‍ ചാമ്പ്യന്‍മാര്‍ക്കെതിരെ വിന്‍ഡീസ് പട

അഫ്ഗാനിസ്ഥാനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചാണ് കംഗാരുപ്പട തുടങ്ങിയത്.

ലോകകപ്പില്‍ ഇന്ന് മുന്‍ ചാമ്പ്യന്‍മാരായ ഓസീസിനെതിരെ വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങുന്നു. വിജയ തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നിനാണ് മത്സരം. പാകിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് കരീബിയന്‍ പട. പാകിസ്ഥാനെ 7 വിക്കറ്റിനാണ് വെസ്റ്റ്ഇന്‍ഡീസ് തോല്‍പ്പിച്ചത്.  മികച്ച ബാറ്റിംഗ് നിരയുള്ള പാകിസ്താനെ പേസ് ആക്രമണത്തില്‍ 105 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസ് ചുരുട്ടികെട്ടി. ക്രിസ് ഗെയ്‌ലും ആന്ദ്രെ റസലും അടങ്ങുന്ന ബാറ്റിംഗ് നിര ടീമിന് ഏറെ പ്രതീക്ഷ നല്‍കുന്നത് തന്നെയാണ്.

എന്നാല്‍ പാകിസ്ഥാനെതിരെയുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ മികവ് ഈ മത്സരത്തില്‍ താരതമ്യപ്പെടുത്താന്‍ കഴിയില്ല. കാരണം മറ്റൊന്നുമല്ല ശക്തരായ ഓസ്‌ട്രേലിയയാണ്. അഫ്ഗാനിസ്ഥാനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചാണ് കംഗാരുപ്പട തുടങ്ങിയത്. ഡേവിഡ് വാര്‍ണറുടെ സ്ഥിരതയുള്ള ഫോം, സ്മിത്തും ഫിഞ്ചും മാക്‌സ്വെല്ലും ഖവാജയുമടങ്ങിയ സുശക്തമായ ബാറ്റിങ് നിര. വിജയമാവര്‍ത്തിക്കാന്‍ ഓസീസ് ഇറങ്ങുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് എങ്ങനെ പൊരുതുമെന്നതനുസരിച്ചാകും മത്സരഫലം.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍