UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷക്കീബ് ഹസന്‍ മുന്നില്‍ നിന്ന് നയിച്ചു; ബംഗ്ലാ കടുവകള്‍ക്ക് വിന്‍ഡീസിനെതിരെ തകര്‍പ്പന്‍ ജയം

121 പന്തുകളില്‍ നിന്ന് 96 റണ്‍സെടുത്ത ഹോപ്പാണ് വിന്‍ഡിസ് നിരയിലെ മികച്ച സ്‌കോറര്‍.

ലോകകപ്പില്‍ ഷക്കീബ് ഹസന്റെ സെഞ്ച്വറി പ്രകടനത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് 7 വിക്കറ്റ് ജയം. 41.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 322 റണ്‍സെന്ന ലക്ഷ്യം ബംഗ്ലാദേശ് ഭേദിച്ചത്. 99 പന്തുകള്‍ നേരിട്ട് 124 റണ്‍സെടുത്താണ് ഷക്കീബ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയ്ക്ക് കരുത്തനായി നിന്നത്.

ബംഗ്ലാദേശ് ഇന്നിംഗ്‌സില്‍ ഓപ്പണിങ് വിക്കറ്റില്‍ സൗമ്യ സര്‍ക്കാര്‍ തമീം ഇക്ബാല്‍ സഖ്യം നല്‍കിയ 52 റണ്‍സിന്റെ തുടക്കത്തിന് ശേഷം സര്‍ക്കാര്‍(29)പുറത്തായതിന് ശേഷം 69 റണ്‍സിന്റെ കൂട്ടുകെട്ടാണ് തമീമും(48) ഷക്കീബും ബംഗ്ലാ ഇന്നിംഗ്‌സിന് നല്‍കിയത്. 18 ആം ഓവറില്‍ തമീം പുറത്തായ ശേഷം മുഷ്ഫിക്കര്‍ റഹിമ് എത്തിയെങ്കിലും പിടിച്ച് നില്‍ക്കാനായില്ല. അടുത്ത ഓവറില്‍ ഒഷാനെ തോമസ് താരത്തെ മടക്കി. പിന്നീട് ലിറ്റണ്‍ ദാസുമായി(94 ) ചേര്‍ന്ന് ഷക്കീബ് സ്‌കോറിംഗ് വേഗം കൂട്ടി. ഇരുവരും ചേര്‍ന്ന് 189 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടാണ് തീര്‍ത്തത്. നിര്‍ണായക ഘട്ടത്തില്‍ ഇരുവരും കാഴ്ചവെച്ച മികച്ച പ്രകടനമാണ്ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്.

വെസ്റ്റിന്‍ഡീസ് നിരയില്‍ റസല്‍ ഒഷാനെ തോമസ് എന്നിവര്‍ ഓരോ വിക്കറ്റ് വിഴത്തി. നേരത്തെ ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് മൂന്നു അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ ബംഗ്ലാദേശിനെതിരെ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷടത്തില്‍ 321 റണ്‍സാണ് നേടിയത്. 121 പന്തുകളില്‍ നിന്ന് 96 റണ്‍സെടുത്ത ഹോപ്പാണ് വിന്‍ഡിസ് നിരയിലെ മികച്ച സ്‌കോറര്‍. ഇന്നിംഗ്സ് തുടക്കത്തില്‍ ആറു റണ്‍സില്‍ സൂപ്പര്‍ താരം ക്രിസ് ഗെയില്‍ അക്കൗണ്ട് തുറക്കാനാകാതെ പുറത്തായിരുന്നു. ഗെയ്ലിനെ മുഹമ്മദ് സയ്ഫുദ്ദീനാണ് പുറത്താക്കിയത്. പിന്നീട് എവിന്‍ ലൂയിസ് (70), നിക്കോളാസ് പുരാന്‍ (25), ഷിംറോണ്‍ ഹെറ്റ്മയര്‍ (50) എന്നിവരുടെ പ്രകടനം വിന്‍ഡീസ് ഇന്നിംഗ്സിന് കരുത്തായി. 40 ആം ഓവറില്‍ ഹെറ്റ്മെയര്‍ പുറത്താകുമ്പോള്‍ 242 ന് നാല് എന്ന നിലയിലായിരുന്നു വിന്‍ഡീസ്. ശേഷമെത്തിയ റസല്‍(0) ന് മടങ്ങിയെങ്കിലും 15 പന്തുകളില്‍ നിന്ന് 33 റണ്‍സ് നേടി നായകന്‍ ഹോള്‍ഡര്‍ ഇന്നിംഗ്സ് വേഗം കൂട്ടി. ഹോള്‍ഡര്‍ പുറത്തായ ശേഷം ബ്രാവോ( 19), ഓഷാനെ തോമസ്( 6)എന്നിവര്‍ ചേര്‍ന്നാണ് ഇന്നിംഗസ് പൂര്‍ത്തിയാക്കിയത്. ബംഗ്ലാദേശിന് വേണ്ടി മുസ്ഫിസര്‍ റഹ്മാന്‍, സൈഫുദ്ദീന്‍എന്നിവര്‍ മൂന്നും, ഷക്കീബ് ഹസന്‍ രണ്ടു വിക്കറ്റും നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍