ഷക്കീബ് ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 68 പന്തുകളില്‍ നിന്ന് 64 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്.
ലോകകപ്പില്‍ ന്യൂസിലാന്‍ഡ് – ബംഗ്ലാദേശ് മത്സരത്തില്‍ ബംഗ്ലാദേശ് 49.2 ഓവറില്‍ 244 റണ്‍സെടുത്തു. ടോസ് നേടിയ ന്യൂസിലാന്‍ഡ് ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് മെച്ചപ്പെട്ട തുടക്കമാണ് തമിം ഇക്ബാല്‍(24), സൗമ്യസര്‍ക്കാര്‍(25) എന്നിവര്‍ ചേര്‍ന്ന് നല്‍കിയത്. ബംഗ്ലാദേശ് സ്‌കോര്‍ 45 റണ്‍സില്‍ നില്‍ക്കെ സൗമ്യസര്‍ക്കാര്‍ പുറത്തായ ശേഷം പുറകെ എത്തിയ എല്ലാ ബാറ്റ്‌സ്മാന്‍ മാരും ശരാശരി പ്രകടനം കാഴ്ചവെച്ചു.
ഷക്കീബ് ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 68 പന്തുകളില്‍ നിന്ന് 64 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ബംഗ്ലാദേശിനായി മുസാഫിര്‍ റഹ്മാന്‍(19),മുഹമ്മദ് മിഥുന്‍(26), മഹമദുള്ള(20), മൊസദേക്ക് ഹൊസെയ്ന്‍(11), മുഹമ്മദ് സൈഫുദ്ദീന്‍(29), തുടങ്ങിയവര്‍ ഭേദപ്പെട്ട റണ്‍സ് സ്‌കോര്‍ ചെയ്തു. ന്യൂസിലാന്‍ഡ് നിരയില്‍ ഹെന്റി നാലു വിക്കറ്റും, ട്രെന്‍ഡ് ബോള്‍ട്ട് രണ്ടും., ഫെര്‍ഗൂസണ്‍,ഗ്രാന്‍ഡ്‌ദോമെ,മിച്ചല്‍ സാറ്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്്ത്തി.