UPDATES

കായികം

കോഹ്‌ലിയെ കാത്തിരിക്കുന്നത് സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡ്

ഒമ്പതു മത്സരങ്ങളില്‍ നിന്ന് ഇതുവരെ അഞ്ച് അര്‍ധ സെഞ്ചുറികളടക്കം 442 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം.

ലോകകപ്പില്‍ കിവിസിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പുതിയ റെക്കോര്‍ഡിനരികെ. ടൂര്‍ണമെന്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കോഹ്‌ലി കാഴ്ച വെയ്ക്കുന്നത്. ഒമ്പതു മത്സരങ്ങളില്‍ നിന്ന് ഇതുവരെ അഞ്ച് അര്‍ധ സെഞ്ചുറികളടക്കം 442 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം.

കിവീസിനെതിരായ മത്സരത്തില്‍ 24 റണ്‍സ് കൂടി നേടിയാല്‍ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടമാണ് കോഹ്‌ലിക്ക് സ്വന്തമാക്കാന്‍ കഴിയുക. 2003 ലോകകപ്പില്‍ 465 റണ്‍സെടുത്ത മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ പേരിലാണ് ഇപ്പോള്‍ ഈ റെക്കോഡ്. മാഞ്ചെസ്റ്ററില്‍ സെഞ്ചുറി നേടാനായാല്‍ കോഹ്‌ലിയെ കാത്തിരിക്കുന്ന നേട്ടങ്ങള്‍ ഇനിയുമുണ്ട്. മൂന്നക്കം കടക്കാനായാല്‍ ഇന്ത്യയ്ക്കായി ലോകകപ്പില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ക്യാപ്റ്റനാകും കോഹ്‌ലി. കപില്‍ ദേവും സൗരവ് ഗാംഗുലിയുമാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍. ഇന്ന് സെഞ്ചുറി നേടിയാല്‍ തുടര്‍ച്ചയായ മൂന്നു ലോകകപ്പുകളില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍താരമാകും കോഹ്‌ലി. 1996, 1999, 2003 ലോകകപ്പുകളില്‍ സെഞ്ചുറി നേടിയ സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ താരം.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍