UPDATES

കായികം

ലോകകപ്പില്‍ വിന്‍ഡീസ് താരം ക്രിസ്‌ ഗെയിലിന് പുതിയ നേട്ടം

ഓസിസിനെതിരായ മത്സരത്തില്‍ 17 പന്തുകളില്‍ നിന്ന് 21 റണ്‍സാണ് താരം നേടിയത്.

ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിന് പുതിയ നേട്ടം. ലോകകപ്പ് മത്സരങ്ങളില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് ഗെയില്‍.
2003 മുതല്‍ 2019 വരെയുള്ള ലോകകകപ്പുകളിലെ 28 മത്സരങ്ങളില്‍ നിന്നാണ് താരത്തിന്റെ നേട്ടം.

ലോകകപ്പില്‍ 1015 റണ്‍സ് നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 215 ണ്. ലോകകപ്പിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്‌കോറാണിത്. ലോകകപ്പിലെ ഉയര്‍ന്ന സ്‌കോര്‍ നേടിയവരുടെ പട്ടികയില്‍ ന്യൂസിലാന്‍ഡ് താരം ഗുപ്ത്തില്‍(237) ആണ് ഒന്നാമന്‍. ഈ മത്സരത്തോടെ ലോകകപ്പില്‍ 100 ഫോര്‍ അടിച്ചവരുടെ പട്ടികയിലും ഗെയില്‍ ഇടം നേടി. പട്ടികയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍(40) നേടിയിട്ടുള്ളതും ഗെയില്‍ തന്നെയാണ്. ഓസിസിനെതിരായ മത്സരത്തില്‍ 17 പന്തുകളില്‍ നിന്ന് 21 റണ്‍സാണ് താരം നേടിയത്.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍