UPDATES

കായികം

ഏകദിന ടീം പ്രഖ്യാപനത്തിന് മുമ്പ് നാലാം നമ്പരിലേക്ക് പുതിയ താരത്തെ നിര്‍ദ്ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം

അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, ദിനേഷ് കാര്‍ത്തിക്ക്, അമ്പാട്ടി റായുഡു എന്നിവരെ നാലാം നമ്പരില്‍ ഇന്ത്യ മാറ്റി മാറ്റി പരീക്ഷിച്ചിരുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിനത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമിനെ കുറിച്ചുള്ള ചര്‍ച്ചയിലാണ് മുന്‍ താരങ്ങളും ടീം സെലക്ടര്‍മാരും. ഈ മാസം 15 ന് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്ന് ബിസിസഐ അറിയിച്ചെങ്കിലും ഒരു വശത്ത് നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ഇപ്പോള്‍ ഈ സ്ഥാനത്തേക്ക് പുതിയൊരു താരത്തെ പരിഗണിക്കാമെന്ന അഭിപ്രായവും എത്തി കഴിഞ്ഞു. ലോകകപ്പിന് മുന്നോടിയായി പല താരങ്ങളേയും നാലാം നമ്പരില്‍ ഇന്ത്യ പരീക്ഷിച്ചെങ്കിലും ഒരാള്‍ക്ക് പോലും ഈ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, ദിനേഷ് കാര്‍ത്തിക്ക്, അമ്പാട്ടി റായുഡു എന്നിവരെ നാലാം നമ്പരില്‍ ഇന്ത്യ മാറ്റി മാറ്റി പരീക്ഷിച്ചെങ്കിലും ഒരാള്‍ക്ക് പോലും സ്ഥിരതയോടെ കളിക്കാനായിരുന്നില്ല. ഇതിനിടെ വിജയ് ശങ്കറിന്റെയും സഞ്ജു വി സാംസണിന്റെയും പേരുകള്‍ ഉയര്‍ന്നിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ചേതേശ്വര്‍ പുജാരയുടെ പേരാണ് നാലാം നമ്പരിലേക്ക് നിര്‍ദ്ദേശിച്ചത്. ഇപ്പോള്‍ ഈ നിരയിലേക്ക് പുതിയൊരു താരത്തിന്റെ പേര് നിര്‍ദ്ദേശിക്കുകയാണ്. നാലാം നമ്പരില്‍ സര്‍പ്രൈസ് താരത്തെ നിര്‍ദ്ദേശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെംഗ്‌സാര്‍ക്കറാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെംഗ്‌സാര്‍ക്കറുടെ പ്രതികരണം.

ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പരില്‍ മയങ്ക് അഗര്‍വാള്‍ കളിക്കണമെന്നാണ് വെംഗ്‌സാര്‍ക്കര്‍ പറയുന്നത്. നിലവില്‍ മികച്ച ഫോമിലുള്ള അഗര്‍വാളിന്റെ പേര് നാലാം നമ്പരിലേക്ക് പറഞ്ഞുകേള്‍ക്കാത്തത് തന്നെ നിരാശപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലാം നമ്പരില്‍ അനുയോജ്യരായി രാഹുലിനേയും, രഹാനെയേയും പോലുള്ള നിരവധി പേരുണ്ടെന്ന് പറഞ്ഞ വെംഗ്‌സാര്‍ക്കര്‍ അഗര്‍വാളിന്റെ പേര് ഇക്കൂട്ടത്തില്‍ പറയേണ്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍