UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഫ്ഗാനിസ്ഥാന് മുന്നില്‍ റണ്‍മല തീര്‍ത്ത് ഇംഗ്ലീഷ് ബാറ്റിംഗ് നിര; തകര്‍ത്തടിച്ച മോര്‍ഗന് സെഞ്ച്വറി

മോര്‍ഗന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇംഗ്ലണ്ടിനെ വന്‍ സ്‌കോറിലേക്ക എത്തിച്ചത്.

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ കരുത്തരായ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോറാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിര നേടിയത്. ഒയിന്‍ മോര്‍ഗന്റെ സെഞ്ച്വറിയും(148),ജോറൂട്ടിന്റെയും(88), ബെയര്‍സ്‌റ്റോ(90)ന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ഇംഗ്ലണ്ടിന് കരുത്തായത്. 71 പന്തുകളില്‍ നിന്ന് മോര്‍ഗന്‍ 148 റണ്‍സെടുത്തപ്പോള്‍ 82 പന്തുകളില്‍ നിന്ന് 88 റണ്‍സെടുത്ത് ജോറൂട്ടും 99 പന്തുകളില്‍ നിന്ന് 90 റണ്‍സെടുത്താണ് ബെയര്‍സ്‌റ്റോയും തിളങ്ങി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഇന്നിംഗ്‌സിന്റെ 9.3 ഓവറില്‍ 44 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ജെയിംസ് വിന്‍സ് ദൗലത്ത് സദ്രാന്റെ പന്തില്‍ മുജീബുര്‍ റഹ്മാനു ക്യാച്ച് നല്‍കി പുറത്താകുകയായിരുന്നു. പിന്നീട് ബെയര്‍സ്‌റ്റോയും(90) ജോറൂട്ടും(88) ചേര്‍ന്ന് 120 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ബെയര്‍സ്‌റ്റോ പുറത്തായ ശേഷം എത്തിയ നായകന്‍ ഒയിന്‍ മോര്‍ഗന്‍ 71 പന്തുകളില്‍കളില്‍ നിന്ന് തകര്‍ത്തടിച്ച് 148 റണ്‍സ് നേടി. മോര്‍ഗന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇംഗ്ലണ്ടിനെ വന്‍ സ്‌കോറിലേക്ക് എത്തിച്ചത്. 47 ആം ഓവറില്‍ താരം പുറത്താകുമ്പോള്‍ 359 റണ്‍സിന് നാല് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മൊയിന്‍ അലി ഒമ്പതു പന്തുകളില്‍ നിന്ന് 31 റണ്‍സ് നേടി. ബട്‌ലര്‍(2), ബെന്‍സ്‌റ്റോക്‌സ്(2) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍ അഫ്ഗാനിസ്ഥാന് വേണ്ടി ഗുല്‍ബാദിന്‍ നായ്ബ്, ദല്‍ വ്‌ലത്ത് സദ്രന്‍ എന്നിവര്‍ മൂന്നു വിക്കറ്റ് നേടി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍