ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസിസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.
ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 224 റണ്‍സ് വിജയലക്ഷ്യം. 49 ഓവറില്‍ 223 റണ്‍സെടുക്കുന്നതിനിടെ ഓസിസ് നിരയില്‍ എല്ലാവരും പുറത്തായി. 119 പന്തുകളില്‍ നിന്ന് 85 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തിന്റെ ഇന്നിംഗ്‌സാണ് ഓസിസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസിസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 14 റണ്‍സ് ഇന്നിംഗ്‌സില്‍ സ്‌കോര്‍ ചെയ്യുന്നതിനിടെ മൂന്നു വിക്കറ്റുകളാണ് ഓസിസിന് നഷ്ടമായത്. ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറില്‍ നാല് റണ്‍സെടുക്കുന്നതിനിടെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ(1)യാണ് ഓസിസിന് ആദ്യം നഷ്ടമായത്. ജോഫ്ര ആര്‍ച്ചറിനാണ് വിക്കറ്റ് നേട്ടം. പിന്നീട് സ്‌കോര്‍ പത്ത് റണ്‍സില്‍ നില്‍ക്കെ മൂന്നാം ഓവറില്‍ ക്രിസ് വോക്ക്‌സ് വാര്‍ണറെ മടക്കി. 11 പന്തില്‍ നിന്ന് 9 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്(4) നെ പുറത്താക്കിയതും ക്രിസ് വോക്ക്‌സ് തന്നെ ആയിരുന്നു. ഓസിസ്നെഇന്നിംഗ്‌സിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് 119 പന്തുകളില്‍ നിന്ന് 85 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തും 70 പന്തുകളില്‍ നിന്ന് 46 റണ്‍സ് നേടി അലക്‌സ് ക്യാരിയുമാണ്. സ്‌കോര്‍ 117 നില്‍ക്കെയാണ് ക്യാരി പുറത്താകുന്നത്. ശേഷം ക്രീസില്‍ എത്തിയ മാര്‍ക്കസ് സ്‌റ്റോണിസ് റണ്‍സൊന്നു എടുക്കാതെ ആദില്‍ റഷീദിന്റെ പന്തില്‍ പുറത്തായി. മാക്‌സ്‌വെല്‍(22)മായി ചേര്‍ന്ന് സ്മിത്ത് സ്‌കോറിംഗ് വേഗം കൂട്ടിയെങ്കിലും 157 റണ്‍സില്‍ മാക്‌സ്‌വെലും മടങ്ങി. പിന്നീട് 166 ന് ഏഴ്, 217ന് എട്ട്, 217 ന് ഒമ്പത്, 223 ന് പത്ത് എന്നിങ്ങനെ ആയിരുന്നു ഓസിസിന്റെ വിക്കറ്റ് വീഴ്ച. 48 ആമത്തെ ഓവറില്‍ലാണ് 85 റണ്‍സെടുത്താണ് സ്മിത്ത് മടങ്ങിയത്. ഓസീസിനായി പാറ്റ് കമ്മിന്‍സണ്‍(6),മിച്ചല്‍ സ്റ്റാര്‍ക്(29), നഥാന്‍ ലയോണ്‍(5), ജേസണ്‍(1) എന്നിവരും സ്‌കോര്‍ ചെയ്തു. ഇംഗ്ലണ്ട് നിരയില്‍ ക്രിസ് വോക്ക്‌സ്, ആദില്‍ റഷീത് എന്നിവര്‍ മൂന്നും ജോഫ്ര ആര്‍ച്ചര്‍ രണ്ടും മാര്‍ക്ക് വുഡ് ഒരു വിക്കറ്റും നേടി.