UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓസിസിനെതിരെ നൂറ് കടന്നു; ഇംഗ്ലണ്ട് ശക്തമായ നിലയില്‍

നേരത്തെ 49 ഓവറില്‍ 223 റണ്‍സെടുക്കുന്നതിനിടെ ഓസിസ് നിരയില്‍ എല്ലാവരും പുറത്തായി.

ലോകകപ്പ് സെമിയില്‍ ഓസിസ് ഉയര്‍ത്തിയ 223 റണ്‍സ് പിന്‍തുടരുന്ന ഇംഗ്ലണ്ട് ശക്തമായ നിലയില്‍. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 21 ഓവറില്‍ 151 റണ്‍സെടുത്തിട്ടുണ്ട്ഇംഗ്ലണ്ട്. ജോറൂട്ട്(17), ഓയിന്‍ മോര്‍ഗന്‍ എന്നിവരാണ് ആണ് ക്രിസില്‍. 18 ആം ഓവറില്‍ സ്‌കോര്‍ 124 നില്‍ക്കെ 41 പന്തില്‍ 34 റണ്‍സ് നേടിയ ജേണി ബെയര്‍സ്‌റ്റോയും  20 ആം ഓവറില്‍ 65 പന്തില്‍ 85 റണ്‍സുമായി ജെയ്‌സണ്‍ റോയിയുമാണ്‌ പുറത്തായത്. പാറ്റ് കമ്മിന്‍സണും മിച്ചല്‍ സ്റ്റാര്‍ക്കിനുമാണ് വിക്കറ്റ് നേട്ടം.

നേരത്തെ 49 ഓവറില്‍ 223 റണ്‍സെടുക്കുന്നതിനിടെ ഓസിസ് നിരയില്‍ എല്ലാവരും പുറത്തായി. 119 പന്തുകളില്‍ നിന്ന് 85 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തിന്റെ ഇന്നിംഗ്സാണ് ഓസിസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇംഗ്ലണ്ട് നിരയില്‍ ക്രിസ് വോക്ക്സ്, ആദില്‍ റഷീത് എന്നിവര്‍ മൂന്നും ജോഫ്ര ആര്‍ച്ചര്‍ രണ്ടും മാര്‍ക്ക് വുഡ് ഒരു വിക്കറ്റും നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍