UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് ദയനീയ പരാജയം

ഷക്കിബ് ഹസന്‍ 119 പന്തുകളില്‍ നിന്ന് 121 റണ്‍സെടുത്തു

ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം(387) പിന്തുടര്‍ന്ന ബംഗ്ലാദേശിന് 106 റണ്‍സ് തോല്‍വി. 48.5 ഓവറില്‍ 280 റണ്‍സിന് ബംഗ്ലാദേശ് നിരയില്‍ എല്ലാവരും പുറത്തായി. നേരത്തെ ആറ് റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ തമീം ഇക്ബാലിനെ നഷ്ടപ്പെട്ട ബംഗ്ലാദേശ് പിന്നീട് ആക്രമിച്ച് കളിക്കാതെ കുറഞ്ഞ വേഗത്തിലാണ് സ്‌കോറിംഗ് നടത്തിയത്. 63 ന് രണ്ട്‌ എന്ന നിലയില്‍ നിന്ന് 169 ന് മൂന്ന്‌ എന്ന മെച്ചപ്പെട്ട നിലയിലേക്ക് കുതിച്ചെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു. ഷക്കിബ് ഹസന്‍ 119 പന്തുകളില്‍ നിന്ന് 121 റണ്‍സെടുത്ത് പൊരുതിയെങ്കിലും ജയം സാധ്യമായില്ല. മുസ്ഫിക്കര്‍ റഹിം(44) മഹമദുള്ള(28), മൊസദേക്ക് ഹൊസൈന്‍(26) എന്നിവരാണ് ബംഗ്ലാദേശ് നിരയില്‍ അല്‍പമെങ്കിലും പൊരുതി നിന്നവര്‍. ഇംഗ്ലണ്ടിന് വേണ്ടി ബെന്‍സ്‌റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍  മൂന്നു വിക്കറ്റും മാര്‍ക്ക് വുഡ്,  രണ്ട് വിക്കറ്റും പ്ലങ്കറ്റ്, ആദില്‍ റഷീദ്, എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും നല്‍കിയ ഗംഭീര തുടക്കത്തിലാണ് ഇംഗ്ലണ്ട് ആറ് വിക്കറ്റിന് 386 റണ്‍സെടുത്തത്. 121 പന്തുകളില്‍ നിന്ന് 153 റണ്‍സെടുത്ത് ജേസണ്‍ റോയ് തകര്‍ത്തടിച്ചപ്പോള്‍ മറുവശത്ത് 50 പന്തുകളില്‍ നിന്ന് 52 റണ്‍സ് നേടി ജോണി ബെയര്‍സ്റ്റോയും മികവ് കാണിച്ചു. ഇന്നിംഗ്സിന്റെ ഇരുപതാമത്തെ ഓവറില്‍ ഇംഗ്ലണ്ട് സ്‌കോര്‍ 128 ല്‍ നില്‍ക്കെയാണ് ബെയര്‍ സ്റ്റോ മൊര്‍ത്താസയുടെ പന്തില്‍ പുറത്താകുന്നത്. ശേഷമെത്തിയ ജോ റൂട്ട്(21), ജോസ് ബട്ലര്‍(64), മോര്‍ഗന്‍(35) എന്നിവരും അവസാന ഓവറുകളില്‍ ക്രിസ് വോക്ക്സ്(18),പ്ലങ്കറ്റ്(27) എന്നിവരും ഇംഗ്ലണ്ട് ഇന്നിംഗ്സിന് കരുത്ത് പകര്‍ന്നു. ബംഗ്ലാദേശിനായി മൊഹമ്മദ് സൈഫുദ്ദീന്‍, മെയ്ദി ഹസന്‍ എന്നിവര്‍ രണ്ടും, മൊര്‍ത്താസ, മുസ്ഫിസര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍