UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജേസണ്‍ റോയ്ക്ക് സെഞ്ച്വറി; ബാറ്റിംഗ് കരുത്തറിയിച്ച ഇംഗ്ലണ്ടിന് ബംഗ്ലാദേശിനെതിരെ കൂറ്റന്‍ സ്‌കോര്‍

121 പന്തുകളില്‍ നിന്ന് 153 റണ്‍സെടുത്ത് ജേസണ്‍ റോയ് തകര്‍ത്തടിച്ചപ്പോള്‍ മറുവശത്ത് 50 പന്തുകളില്‍ നിന്ന് 52 റണ്‍സ് നേടി ജോണി ബെയര്‍സ്‌റ്റോയും മികവ് കാണിച്ചു.

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ മികച്ച സ്‌കോര്‍ നേടി ഇംഗ്ലിഷ് പട. ജേസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും നല്‍കിയ ഗംഭീര തുടക്കത്തില്‍ 50 ഓവറില്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റിന് 386
റണ്‍സെടുത്തു. 121 പന്തുകളില്‍ നിന്ന് 153 റണ്‍സെടുത്ത് ജേസണ്‍ റോയ് തകര്‍ത്തടിച്ചപ്പോള്‍ മറുവശത്ത് 50 പന്തുകളില്‍ നിന്ന് 52 റണ്‍സ് നേടി ജോണി ബെയര്‍സ്‌റ്റോയും മികവ് കാണിച്ചു.

ഇന്നിംഗ്‌സിന്റെ ഇരുപതാമത്തെ ഓവറിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ 128 ല്‍ നില്‍ക്കെയാണ് ബെയര്‍ സ്‌റ്റോ മൊര്‍ത്താസയുടെ പന്തില്‍ പുറത്താകുന്നത്. ശേഷമെത്തിയ ജോ റൂട്ട്(21), ജോസ് ബട്‌ലര്‍(64), മോര്‍ഗന്‍(35) എന്നിവരും അവസാന ഓവറുകളില്‍ ക്രിസ് വോക്ക്‌സ്(18),പ്ലങ്കറ്റ്(27) എന്നിവരും
ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്നു.

അതേസമയം ഇന്നിംഗ്‌സിന്റെ തുടക്കത്തിലെ സ്‌കോറിംഗ് വേഗം അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ നഷ്ടമായേതാടെ  കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമാക്കിയ ഇംഗ്ലണ്ടിന് തിരിച്ചടിയായി. ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയപ്പോള്‍ മധ്യനിര ബാറ്റസ്മാന്‍  കൂടാരം കണ്ടു
ബംഗ്ലാദേശിനായി മൊഹമ്മദ് സൈഫുദ്ദീന്‍, മെയ്ദി ഹസന്‍ എന്നിവര്‍ രണ്ടും, മൊര്‍ത്താസ, മുസ്ഫിസര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍