UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജോണി ബെയര്‍സ്‌റ്റോയ്ക്ക് സെഞ്ച്വറി; കിവിസിനെതിരെ 300 കടന്ന് ഇംഗ്ലണ്ട്

ജോണി ബെയര്‍സ്‌റ്റോ 99 പന്തുകളില്‍ നിന്ന് നേടിയ(106) റണ്‍സാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് കരുത്തായത്.

ലോകകപ്പില്‍ കിവീസിനെതിരായ നിര്‍ണായക മത്സരത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് സ്‌കോര്‍ ചെയ്ത് ഇംഗ്ലണ്ട്. ജോണി ബെയര്‍സ്‌റ്റോ 99 പന്തുകളില്‍ നിന്ന് നേടിയ(106) റണ്‍സാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് കരുത്തായത്.

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ജേയ്‌സണ്‍ റോയ്(60), ജോണി ബെയര്‍സ്‌റ്റോ(106) എന്നിവര്‍ നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ട് ഇന്നിംഗ്‌സില്‍ 123 റണ്‍സാണ് കൂട്ടി ചേര്‍ത്തത്. ജേയ്‌സണ്‍ റോയ് പുറത്തായ ശേഷം ക്രിസില്‍ എത്തിയ ജോ റൂട്ടിന് നില ഉറപ്പിക്കാനാകാതെ 24 റണ്‍സില്‍ മടങ്ങി. പിന്നീട് ക്രീസില്‍ എത്തിയ ജോസ് ബട്‌ലറി(11)നൊപ്പം ചേര്‍ന്ന് 99 പന്തുകളില്‍ നിന്ന് 106 റണ്‍സെടുത്ത് ബെയര്‍സ്‌റ്റോ മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് 206 ന് മൂന്ന് എന്ന നിലയില്‍ എത്തിയിരുന്നു. ശേഷം 214 ന് നാല്, 248 ന് അഞ്ച്, 259 ന് ആറ്, 272 ന് ഏഴ് എന്നിങ്ങനെ ആയിരുന്നു ഇംഗ്ലീഷ് നിരയുടെ വിക്കറ്റ് വീഴ്ച. ജോസ് ബട്‌ലര്‍(11),ബെന് സ്‌റ്റോക്‌സ്(11), ക്രിസ് വോക്ക്‌സ്(4),ഓയിന്‍ മോര്‍ഗന്‍(42) എന്നിവരായിരുന്നു പുറത്തായത്. അവസാന ഓവറുകളില്‍ പ്ലന്‍കറ്റ്(15), ആദില്‍ റഷീദ്(16),ജോഫ്ര ആര്‍ച്ചര്‍(1) എന്നിവര്‍ സ്‌കോര്‍ ചെയ്തു. കിവീസ് നിരയില്‍ ട്രെന്‍ഡ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ജെയിംസ് നീഷം എന്നിവര്‍ രണ്ട് വിക്കറ്റും മിച്ചല്‍ സാറ്റ്‌നര്‍, സൗത്തി എന്നിവര്‍ ഒരു വിക്കറ്റും വീഴ്ത്തി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍