UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ന്യൂസിലന്‍ഡിനെതിരെ തകര്‍പ്പന്‍ ജയം; ആതിഥേയരായ ഇംഗ്ലണ്ട് സെമിയില്‍ പ്രവേശിച്ചു

നേരത്തെ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ജേയ്സണ്‍ റോയ്(60), ജോണി ബെയര്‍സ്റ്റോ(106) എന്നിവര്‍ നല്‍കിയത്.

ലോകകപ്പില്‍ ഇംഗ്ലണ്ടുയര്‍ത്തിയ 305 റണ്‍സ് പിന്‍തുടര്‍ന്ന കിവീസിന് 119 റണ്‍സിന്റെ വന്‍ പരാജയം. തകര്‍പ്പന്‍ വിജയം നേടി ഇംഗ്ലീഷ് നിര സെമിയില്‍ പ്രവേശിച്ചു.45 ഓവറില്‍ 186 റണ്‍സെടുക്കുന്നതിനിടെ ന്യൂസിലാന്‍ഡ് നിരയില്‍ എല്ലാവരും പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ കിവിസിന് ഇന്നിംഗ്‌സ് തുടക്കം മുതല്‍ തകര്‍ച്ചയായിരുന്നു. രണ്ട് റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. ഹെന്‍ റി നിക്കോളാസിന്റെ(0) വിക്കറ്റാണ് നഷ്ടമായത്. ജോഫ്ര ആര്‍ച്ചറുടെ ആദ്യ ഓവറിലായിരുന്നു വിക്കറ്റ്.
പിന്നീട് 14 റണ്‍സില്‍ നിലക്കെ മാര്‍ട്ടിന്‍ ഗപ്ടില്‍(8)ന്റെ വിക്കറ്റും നഷ്മായി ക്രിസ് വോക്ക്‌സ് ആയിരുന്നു വിക്കറ്റ് നേടിയത്. 100 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായ കിവീസ് നിരയില്‍ അല്‍പമെങ്കിലും പിടിച്ച് നിന്നത് ടോം ലാദം(57) ആയിരുന്നു. കെയ്ന്‍ വില്യംസണ്‍(27), ടെയല്ര്‍(28), ജെയിംസ് നിഹാം(19), ഗ്രാന്‍ഡ് ഹോം(3), മിച്ചല്‍ സാറ്റ്‌നര്‍(12) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 168 ന് എട്ട് എന്ന നിലയില്‍ കിവീസ് പരാജത്തിലേക്ക് വീണു. മറുവശത്ത് ഇംഗ്ലണ്ട് സെമി ബെര്‍ത്ത് ഏതാണ്ട് ഉറപ്പിച്ച പോലെയും. ടിം സൗത്തിയും(7), മാറ്റ് ഹെന്റി(7) തോല്‍വി മുന്നില്‍ കണ്ട് തന്നെയാണ് അവസാന ഓവറുകളില്‍ ബാറ്റ് വീശീയത്. 44 ഓവറില്‍ ഹെന്റിയുടെയും 45 മത്തെ ഓവറില്‍ ബോള്‍ട്ടിന്റെയും വിക്കറ്റ് വീണതോടെ കിവിസ് തകര്‍ച്ച പൂര്‍ണം. ഇംഗ്ലണ്ട് നിരയില്‍ മാര്‍ക്ക് വുഡ് മൂന്നും, ക്രിസ് വോക്കസ്, ജോഫ്ര ആര്‍ച്ചര്‍, പ്ലംകെറ്റ്, ബെന്‍ സ്‌റ്റോക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ജേയ്സണ്‍ റോയ്(60), ജോണി ബെയര്‍സ്റ്റോ(106) എന്നിവര്‍ നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ 123 റണ്‍സാണ് കൂട്ടി ചേര്‍ത്തത്. ജേയ്സണ്‍ റോയ് പുറത്തായ ശേഷം ക്രിസില്‍ എത്തിയ ജോ റൂട്ട് നില ഉറപ്പിക്കാനാകാതെ 24 റണ്‍സില്‍ മടങ്ങി. പിന്നീട് ക്രീസില്‍ എത്തിയ ജോസ് ബട്ലറി(11)നൊപ്പം ചേര്‍ന്ന് 99 പന്തുകളില്‍ നിന്ന് 106 റണ്‍സെടുത്ത് ബെയര്‍സ്റ്റോ മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് 206 ന് മൂന്ന് എന്ന നിലയില്‍ എത്തിയിരുന്നു. ശേഷം 214 ന് നാല്, 248 ന് അഞ്ച്, 259 ന് ആറ്, 272 ന് ഏഴ് എന്നിങ്ങനെ ആയിരുന്നു ഇംഗ്ലീഷ് നിരയുടെ വിക്കറ്റ് വീഴ്ച. ജോസ് ബട്ലര്‍(11),ബെന്‍ സ്റ്റോക്സ്(11), ക്രിസ് വോക്ക്സ്(4),ഓയിന്‍ മോര്‍ഗന്‍(42) എന്നിവരായിരുന്നു പുറത്തായത്. അവസാന ഓവറുകളില്‍ പ്ലന്‍കറ്റ്(15), ആദില്‍ റഷീദ്(16),ജോഫ്ര ആര്‍ച്ചര്‍(1) എന്നിവര്‍ സ്‌കോര്‍ ചെയ്തു. കിവീസ് നിരയില്‍ ട്രെന്‍ഡ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ജെയിംസ് നീഷം എന്നിവര്‍ രണ്ട് വിക്കറ്റും മിച്ചല്‍ സാറ്റ്നര്‍, സൗത്തി എന്നിവര്‍ ഒരു വിക്കറ്റും വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍