UPDATES

ലങ്കന്‍ സിംഹങ്ങള്‍ ഇംഗ്ലീഷ് പടയെ തുരത്തിയോടിച്ചു; ലസിത് മലിംഗയ്ക്കു മുന്നില്‍ ലോകോത്തര ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു

ശ്രീലങ്കന്‍ നിരയില്‍ ഒമ്പതു ഓവറുകള്‍ എറിഞ്ഞ് നാലു വിക്കറ്റ് വീഴ്ത്തിയ ലസിത് മലിംഗയുടെ പ്രകടനമാണ് നിര്‍ണായകമായത്.

ലോകകപ്പ് ഫേവറേറ്റുകളായ ഇംഗ്ലീഷ് പടയെ തകര്‍ത്തെറിഞ്ഞ് ലങ്കന്‍ സിംഹങ്ങളുടെ ഗര്‍ജനം. ലങ്ക ഉയര്‍ത്തിയ ചെറിയ വിജയലഷ്യം പിന്‍തുടര്‍ന്ന ഇംഗ്ലണ്ടിനെ മലിംഗയും ഡി സില്‍വയും ചേര്‍ന്നാണ് എറിഞ്ഞിട്ടത്. മലിംഗ നാലുവിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഡി സില്‍വെ മൂന്നു വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. 47 ഓവറില്‍ 212 റണ്‍സ് എടുക്കുന്നതിനിടെ ഇംഗ്ലണ്ട് നിരയില്‍ എല്ലാവരും പറുത്താകുകയായിരുന്നു.

ശ്രീലങ്ക ഉയര്‍ത്തിയ 233 റണ്‍സ് വിജയ ലക്ഷ്യം പിന്‍തുടര്‍ന്ന ഇംഗ്ലണ്ടിന് തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ച നേരിടേണ്ടി വന്നിരുന്നു. ഇന്നിംഗ്‌സിലേക്ക് ഒരു റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ അക്കൗണ്ട് തുറക്കാനാകാതെ പുറത്തായി. പിന്നീട് 26 റണ്‍സില്‍ നില്‍ക്കെ ജെയിംസ് വിന്‍സ്(14) നെയും നഷ്ടപ്പെട്ടു ഇരുവരുടെയും വിക്കറ്റ് എടുത്തത് ലസിത് മലിംഗയായിരുന്നു. പിന്നീട് ജോറൂട്ടും(57) ഓയിന്‍ മോര്‍ഗനും(21) ചെറുത്ത് നില്‍പ്‌ നടത്തിയെങ്കിലും ഇന്നിംഗ്‌സിന്റെ 19 മത്തെ ഓവറില്‍ മോര്‍ഗന്‍ പുറത്തായി. ഈ സമയം 73 ന് മൂന്ന് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് ബെന്‍ സ്‌റ്റോക്‌സും ജോറൂട്ടും സ്‌കോര്‍ 127 ല്‍ എത്തിച്ചു. 31 ഓവറില്‍ റൂട്ടും മടങ്ങിയതോടെ ഇംഗ്ലണ്ട് സമ്മര്‍ദത്തിലായി. പരാജയ ഭീതിയെ തുടര്‍ന്ന് ഇംഗ്ലീഷ് സ്‌കോറിംഗ് വേഗം കുറഞ്ഞു. അവസാന പത്ത് ഓവറില്‍ ലങ്കന്‍ പേസര്‍മാര്‍ക്ക് പുറമെ സ്പിന്‍ നിരയും ബൗളിംഗ് മൂര്‍ച്ച കൂട്ടിയതോടെ വിക്കറ്റുകള്‍ പൊടുന്നനെ നഷ്ടമായി. 144 ന് അഞ്ച്, 170 ന് ആറ്, 176 ന് ആറ്, 178 ന് എട്ട് എന്നിങ്ങനെ വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായി. ജോസ് ബട്‌ലര്‍(10), മൊയിന്‍ അലി(16), ക്രിസ് വോക്കസ്(2),റാഷീദ്(1) എന്നിവരാണ് പുറത്തായത്. 42 പന്തില്‍ 48 റണ്‍സ് ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരിക്കെ 185 ന് എട്ട് എന്ന നിലയിലായി ഇംഗ്ലണ്ട് ഈ സമയം ക്രീസില്‍ ബെന്‍ സ്‌റ്റോക്‌സും ജോഫ്ര ആര്‍ച്ചറുമായിരുന്നു. 44 ാമത്തെ ഓവറില്‍ ആര്‍ച്ചറും പുറത്തായതോടെ ഇംഗ്ലണ്ട് പരാജയം ഏറെ ഉറപ്പിച്ചിരുന്നു. അവസാമനായി എത്തിയ മാര്‍ക്ക് വുഡ് നാലു പന്തുകള്‍ നേരിട്ട് റണ്‍സൊന്നും എടുക്കാതെ മടങ്ങിയതോടെ 47 ാം ഓവറില്‍ ഇംഗ്ലണ്ട് പതനം പൂര്‍ണം. 82 റണ്‍സെടുത്ത ബെന്‍സ് സ്‌റ്റോക്‌സ് പുറത്താകാതെ നിന്നു. ശ്രീലങ്കന്‍ നിരയില്‍ ഒമ്പതു ഓവറുകള്‍ എറിഞ്ഞ് നാലു വിക്കറ്റ് വീഴ്ത്തിയ ലസിത് മലിംഗയുടെ പ്രകടനമാണ് നിര്‍ണായകമായത്. മലിംഗ നാലു വിക്കറ്റ് വീഴത്തിയപ്പോള്‍ മൂന്നു വിക്കറ്റ് വീഴ്ത്തി സില്‍വയും മികച്ച പ്രകടനം പുറത്തെടുത്തു. ഇശ്രു ഉഡാന രണ്ട് വിക്കറ്റും പ്രദീപ് ഒന്നും വീഴ്ത്തി.

നേരത്തെ  നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുക്കാനെ ശ്രീലങ്കയ്ക്ക് കഴിഞ്ഞുള്ളു. എയ്ഞ്ചലോ മാത്യൂസിന്റെ(85) ഇന്നിംഗ്സാണ് ശ്രീലങ്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്കയുടെ ഇന്നിംഗ്സ് തകര്‍ച്ചയോടെ ആയിരുന്നു. മൂന്നു റണ്‍സെടുക്കുന്നതിനിടെ ക്യാപ്റ്റന്‍ ദിമുത്ത് കരുണരത്നെ(1), കുശാല്‍ പെരേര(2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്കസ് എന്നിവരാണ് വിക്കറ്റുകള്‍ എടുത്തത്. പിന്നീട് ഫെര്‍ണാണ്ടോ(49) കുശാല്‍ മെന്‍ഡിസ് എന്നിവര്‍ ചേര്‍ന്ന് താളം കണ്ടെത്തിയെങ്കിലും ഇന്നിംഗ്സ് സ്‌കോര്‍ 62 ല്‍ നില്‍ക്കെ ഫെര്‍ണാണ്ടോ പുറത്തായി. ശേഷം കുശാല്‍ മെന്‍ഡിസും (46) ധനഞ്ജയ ഡി സില്‍വെ(29) ഉം ചേര്‍ന്ന് സ്‌കോര്‍ 133 ല്‍ എത്തിച്ചു. സ്‌കോര്‍ 196 നില്‍ക്കെ ഡി സില്‍വെ പുറത്തായി. പിന്നീടെത്തിയ എയ്ഞ്ചലോ മാത്യൂസിന്റെ ഇന്നിംഗ്സാണ് ലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. തിസാരെ പെരേര(2), ഇസ്രു ഉഡാന(6) ലസിത് മലിംഗ(1), പ്രദീപ് (1) എന്നിവരും സ്‌കോര്‍ ചെയ്തു. എയ്ഞ്ചലോ മാത്യൂസ് പുറത്താകാതെ 85 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ മൂന്നും അദില്‍ റഷീദ് രണ്ടും ക്രിസ് വോക്ക്സ് ഒരു വിക്കറ്റും വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍