UPDATES

കായികം

ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് ഇന്നിംഗ്‌സ് തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടം

രണ്ട് മാറ്റങ്ങളുമായാണ് ശ്രീലങ്ക ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയത്

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഇന്നിംഗ്‌സ് തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടം. ഇന്നിംഗ്‌സ് സ്‌കോര്‍ മൂന്നില്‍ നില്‍ക്കെ നായകന്‍ ദിമുത്ത് കരുണരത്‌നെ(1), കുശാല്‍ പെരേര(2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇപ്പോള്‍ 8 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയിലാണ്.

രണ്ട് മാറ്റങ്ങളുമായാണ് ശ്രീലങ്ക ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയത്. ലഹിരു തിരിമാനെ, മിലിന്ദ സിരിവര്‍ധനെ എന്നിവര്‍ കളിക്കും. അതേസമയം ഇംഗ്ലണ്ട് ടീമില്‍ മാറ്റങ്ങളില്ല. ഇന്നു ശ്രീലങ്കയ്‌ക്കെതിരെ വിജയിക്കാന്‍ സാധിച്ചാല്‍ ഇംഗ്ലണ്ടിന് നഷ്ടപ്പെട്ട ഒന്നാം സ്ഥാനത്തു തിരിച്ചെത്താന്‍ സാധിക്കും. 5 കളികളില്‍നിന്നു 8 പോയിന്റുമായി ഇംഗ്ലണ്ട് നിലവില്‍ മൂന്നാം സ്ഥാനത്താണ്. അതേസമയം അഞ്ച് കളികളില്‍നിന്ന് 1 ജയം മാത്രമാണ് ശ്രീലങ്കയ്ക്കുള്ളത്. 2 എണ്ണം തോറ്റു. രണ്ട് മല്‍സരങ്ങളില്‍ മഴമൂലം പോയിന്റ് പങ്കിടേണ്ടിയും വന്നു. 4 പോയിന്റുമായി ആറാം സ്ഥാനത്താണ് ശ്രീലങ്ക.
.

(7.4)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍