UPDATES

കായികം

ലോകകപ്പില്‍ വമ്പന്‍മാരെ അട്ടിമറിക്കാന്‍ പുത്തന്‍ തന്ത്രങ്ങളുമായി ബംഗ്ലാദേശിറങ്ങും

മുസ്താഫിസുറാണ് ബൗളിംഗ് നിരയെ നയിക്കുന്നത്.

ക്രിക്കറ്റ് ലോകകപ്പില്‍ എല്ലാ തവണത്തെയും പോലെ ഇത്തവണയും അട്ടിമറി വീരന്‍മാരായ ബംഗ്ലാദേശ് എത്തും. ഇത്തവണയും വമ്പന്‍മാരെ അട്ടിമറിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ടീം ഒരുങ്ങി കഴിഞ്ഞു.ലോകകപ്പിന്റെ ചരിത്രം പരിശോധിച്ചാല്‍ ബംഗ്ലാദേശ് ആദ്യമായി കളിച്ച 1999-ലെ ലോകകപ്പില്‍ പാകിസ്താനെ തോല്‍പ്പിച്ചതു മുതല്‍ 2015-ല്‍ ഇംഗ്ലണ്ടിനെ ആദ്യറൗണ്ടില്‍ പുറത്താക്കിയതു വരെയുള്ള കഥകളുണ്ട് ബംഗ്ലാദേശിന്.  2007 ഇന്ത്യയെ പുറത്താക്കിയതും ബംഗ്ലാദേശായിരുന്നു. ഇതേ ലോകകപ്പില്‍ സൂപ്പര്‍ സിക്‌സില്‍ ദക്ഷിണാഫ്രിക്കയെയും അട്ടിമറിച്ച ടീമാണ് ബംഗ്ലാദേശ്.

ഇത്തവണയും കരുത്തോടെ എത്തുന്നു എന്ന മുന്നറിയിപ്പാണ് സമീപകാലത്തെ മത്സരങ്ങളില്‍ നിന്ന് ടീം നല്‍കുന്നത്. 2017-ല്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ സെമിയിലെത്തിയ ടീം 2018 ഏഷ്യാ കപ്പിന്റെ ഫൈനലിലുമെത്തി. കഴിഞ്ഞവര്‍ഷം ഇന്ത്യ കഴിഞ്ഞാല്‍ ഏഷ്യയില്‍ ഏകദിനത്തില്‍ മികച്ച റെക്കോഡുള്ളതും ബംഗ്ലാദേശിനാണ്. മികച്ച ടീമുമായാണ് ബംഗ്ലാദേശ് ഇത്തവണ ഇംഗ്ലണ്ടിലേക്കെത്തുന്നത്.

അയര്‍ലന്‍ഡില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ നേടിയ മികച്ച വിജയവുമായാണ് ബംഗ്ലാദേശ് ലോകപ്പിനെത്തുന്നത്. മിവവോടെ കളിക്കുന്ന ബാറ്റിംഗ് നിരയായിരുന്നു ബംഗ്ലാദേശിന് നേട്ടമായത്. തമീമിനും സൗമ്യക്കും സ്ഥിരതയോടെ ബാറ്റ് വീശാന്‍ കഴിയുന്നു.ഭേദപ്പെട്ട പ്രകടനം കാഴ്ച
വെയ്ക്കുന്ന മധ്യനിര. സാബിര്‍ റഹ്മാന്‍, മുഷ്ഫിഖര്‍ റഹ്മാന്‍, ഷാക്കിബ് എന്നിവരാണ് മധ്യനിരയിലെ കരുത്തര്‍. അവസാന ഓവറുകളില്‍ മൊര്‍ത്താസയും മഹ്മുദുല്ലയ്ക്കും കൂടുതല്‍ റണ്‍നേടുന്നു.

മുസ്താഫിസുറാണ് ബൗളിംഗ് നിരയെ നയിക്കുന്നത്. വിദേശ പിച്ചുകളില്‍ കളിച്ചിട്ടുള്ള മുസ്താഫിസുറിന്റെ പരിചയ സമ്പന്നത് ഇവിടെ നേട്ടമായേക്കും. വിദേശ ലീഗുകളിലടക്കം സമീപകാലത്ത് മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. മുസ്താഫിസുറിന് ഒപ്പം റുബെലും ക്യാപ്റ്റന്‍ മൊര്‍ത്താസയും അബു ജായെദുമുണ്ട്. മെഹ്ദി ഹസനാണ് പ്രധാന സ്പിന്നര്‍. ഷാക്കിബ് അല്‍ ഹസനും മഹ്മുദുല്ലയുമാണ് ടീമിലെ മറ്റു സ്പിന്നര്‍മാര്‍.

ടീം: തമീം ഇഖ്ബാല്‍, സൗമ്യസര്‍ക്കാര്‍, സാബിര്‍ റഹ്മാന്‍, ലിട്ടന്‍ ദാസ്, മുഷ്ഫിഖര്‍ റഹീം, മുഹമ്മദ് മിഥുന്‍, മഹ്മുദുല്ല, മുഹമ്മദ് സൈഫുദ്ദീന്‍, മൊസദ്ദക്ക് ഹൊസയ്ന്‍, ഷാക്കിബ് അല്‍ ഹസന്‍, മെഹ്ദി ഹസന്‍, മഷ്റഫെ മൊര്‍ത്താസ, റുബെല്‍ ഹൊസയ്ന്‍, മുസ്താഫിസുര്‍ റഹ്മാന്‍, അബു ജായെദ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍