UPDATES

കായികം

ലോകകപ്പില്‍ കലാശപ്പോരില്‍ ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും നേര്‍ക്കുനേര്‍

മത്സരത്തില്‍ ആതിഥേയരെന്ന ആനുകൂല്യം ഇംഗ്ലണ്ടിന് നേരിയ മുന്‍തൂക്കം നല്‍കുന്നു.

ക്രിക്കറ്റ് ലോകകപ്പില്‍ കലാശപ്പോരില്‍ നാളെ ആതിഥേയരായ ഇംഗ്ലണ്ടും കിവീസും ഏറ്റുമുട്ടും. സെമിയില്‍ മുന്‍ ചാമ്പ്യന്‍മാരായ ഓസിസിനെതിരെ തകര്‍പ്പന്‍ ജയം നേടിയാണ് ഇംഗ്ലണ്ട് ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. ഒരു ഘട്ടത്തില്‍ സെമി കാണാതെ പുറത്തായേക്കുമെന്ന സ്ഥിതിയില്‍ നിന്ന് വന്‍ തിരിച്ച് വരവാണ് ഇംഗ്ലണ്ട് നടത്തിയത്. അതേസമയം ഗ്രൂപ്പ്  ചാമ്പ്യന്മാരായ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് കിവീസ് എത്തുന്നത് എന്നത് അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം കൂട്ടും.

മത്സരത്തില്‍ ആതിഥേയരെന്ന ആനുകൂല്യം ഇംഗ്ലണ്ടിന് നേരിയ മുന്‍തൂക്കം നല്‍കുന്നു. ഇരു ടീമുകളും ഏകദിനങ്ങളില്‍ ഏറ്റുമുട്ടിയത് 90 തവണ. ഇതില്‍ 43 തവണയും ജയിച്ചത് ന്യൂസിലാന്‍ഡ്. ഇംഗ്ലണ്ട് ജയിച്ചത് 41 തവണ. എന്നാല്‍ സമീപകാലത്ത് ന്യൂസിലന്‍ഡിനെക്കാള്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നത് ഇംഗ്ലണ്ടാണ്. പരീക്ഷണങ്ങള്‍ അതിജീവിച്ചാണ് ന്യൂസിലാന്‍ഡ് എത്തുന്നത്. നന്നായി തുടങ്ങുകയും പിന്നീട് നിറം മങ്ങുകയും ചെയ്ത ടീം റണ്‍ റേറ്റിന്റെ ആനുകൂല്യത്തിലാണ് പാകിസ്താനെ മറികടന്ന് സെമിയില്‍ എത്തിയത്. ആവേശകരമായ മത്സരത്തില്‍ ഇന്ത്യയെ മറികടന്ന് തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനല്‍ യോഗ്യത നേടി. ഇംഗ്ലണ്ട് നാലാം തവണയാണ് ഫൈനലില്‍ എത്തുന്നത്. ലോകകപ്പ് മത്സരങ്ങള്‍ ആരംഭിച്ച കാലം മുതലുള്ള പാരമ്പര്യം അവകാശപ്പെടാനുണ്ടെങ്കിലും ഇരു ടീമുകള്‍ക്കും ഇതുവരെ ലോക കപ്പിന് അവകാശികളായിട്ടില്ല.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍