UPDATES

കായികം

2011 ലോകകപ്പിലെ യുവിയെ പോലെയാണ് ഇത്തവണ ഇന്ത്യന്‍ നിരയില്‍ ഈ താരം;മഗ്രാത്ത് പറയുന്നു

‘ലോകകപ്പില്‍ മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കുന്ന ടീമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ‘

2011 ലോകകപ്പില്‍ യുവരാജ് സിംഗ് ഇന്ത്യയെ എത്രമാത്രം സഹായിച്ചുവോ, അതുപോലെ ഈ ലോകകപ്പില്‍ ഇന്ത്യയെ സഹായിക്കുന്ന താരത്തെ കുറിച്ച് പറയുകയാണ് മുന്‍ ഓസ്ട്രേലിയന്‍ താരം മഗ്രാത്ത്. ലോകകപ്പില്‍ ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ചിടത്തോളം വിരാട് കോഹ്‌ലിയുടെയോ, എംഎസ് ധോണിയുടെയോ അല്ലെങ്കില്‍ രോഹിത് ശള്‍മ്മയുടെയോ പ്രകടനമാകും അവര്‍ ഉറ്റു നോക്കുന്നത്. എന്നാല്‍ മഗ്രാത്ത് പറയുന്നു ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ കളിയായിരിക്കും ഇന്ത്യയ്ക്ക് തുണയാവുക എന്നാണ്.

2011 ലോകകപ്പില്‍ ഇന്ത്യയെ യുവി എങ്ങനെ സഹായിച്ചുവോ അതേ ഫലമായിരിക്കും ഹര്‍ദിക്കില്‍ നിന്ന് ഈ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ലഭിക്കുക എന്നാണ് മഗ്രാത്ത് പറയുന്നത്. ലോകകപ്പില്‍ യുവിയെ പോലൊരു താരത്തെ ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മഗ്രാത്തിന്റെ പ്രതികരണം.

ലോകകപ്പില്‍ മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കുന്ന ടീമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ദിനേശ് കാര്‍ത്തിക്കും മികച്ച ഫിനിഷറാണ്. ഇംഗ്ലീഷ് സാഹചര്യങ്ങളെ ബൂമ്ര ഉള്‍പ്പെടെയുള്ള കളിക്കാര്‍ എങ്ങനെ ഉപയോഗിക്കും എന്നാണ് കണ്ടറിയേണ്ടത്. ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്റുകളില്‍ മികച്ച കളി പുറത്തെടുത്ത ചരിത്രം അവര്‍ക്കുണ്ട്. ധോനിയുടെ പരിചയ സമ്പത്തും, കളിയെ സമീപിക്കുന്ന വിധവും ഇന്ത്യയ്ക്ക് പ്രയോജനപ്പെടും. എന്നാല്‍ ഈ ലോകകപ്പില്‍ ഇന്തയെ സംബന്ധിച്ച് സ്ഥിരതയാണ് വലിയ വെല്ലുവിളി എന്നും മ്രഗാത്ത് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍