UPDATES

ഹിറ്റ്മാന്റെ സെഞ്ച്വറി കരുത്തായി; പാക്കിസ്ഥാനെതിരെ കോഹ്‌ലി പടയ്ക്ക് അഭിമാന ജയം

ഒരു വിക്കറ്റ് നഷ്ടത്തിൽ 117 റൺസെന്ന നിലയിൽ നിൽക്കെ വെറും 12 റൺസിനിടെയാണ് പാക്കിസ്ഥാന് നാലു വിക്കറ്റ് നഷ്ടമായത്.

ലോകകപ്പില്‍ രണ്ട് തവണ മഴ തടസപ്പെടുത്തിയ ഇന്ത്യ – പാക് മത്സരത്തില്‍ കോഹ്‌ലിപ്പടയ്ക്ക് അഭിമാന ജയം. മഴയെ തുടര്‍ന്ന് 40 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആറ് വിക്ക്റ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടാനെ പാക്കിസ്ഥാന്‌ കഴിഞ്ഞുള്ളു. 35 ഓവറില്‍ പാക്കിസ്ഥാന്‍ 166 ന് ആറ് എന്ന സ്‌കോറില്‍ നില്‍ക്കെയാണ് മഴ എത്തിയത്. പിന്നീട് വിജയ ലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിച്ചു. ശേഷിക്കുന്ന അഞ്ച് ഓവറില്‍ 136 റണ്‍സ് എന്നത് പാക്കിസ്ഥാനെ സംബന്ധിച്ച് വലിയ കടമ്പയായിരുന്നു. ഒടുവില്‍ 89 റണ്‍സിന്റെ പരാജയം പാക്കിസ്ഥാന്‍ വഴങ്ങി.

ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തിയ 336 റണ്‍സ് പിന്തുടര്‍ന്ന പാക്കിസ്ഥാന് പാക്കിസ്ഥാന് തുടക്കത്തിലെ പിഴച്ചു. അഞ്ചാം ഓവറില്‍ പാക്കിസ്ഥാന്‍ സ്‌കോര്‍ 13 റണ്‍സില്‍ നില്‍ക്കെ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ നഷ്ടപ്പെട്ടതിന് ശേഷം ഫഖര്‍ സമാനും ബാബര്‍ അസമും സെഞ്ച്വറി കൂട്ട് ഉണ്ടാക്കിയെങ്കിലും ഇന്നിംഗ്‌സ് സ്‌കോര്‍ 117 ല്‍ നില്‍ക്കെ ബാബര്‍ അസം പുറത്തായി. കുല്‍ദീപ്് യാദവാണ് 48 റണ്‍സില്‍ നില്‍ക്കെ ബാബര്‍ അസമിനെ പുറത്താക്കിയത്. സ്‌കോര്‍ 126 റണ്‍സില്‍ ഫഖര്‍ സമാനും(62) പുറത്തായി. കുല്‍ദീപ് തന്നെയാണ് വിക്കറ്റ് പിഴുതത്. പിന്നീട് 129 ന് നാല്, 129 ന് അഞ്ച് എന്നിങ്ങനെ മുഹമ്മദ് ഹാഫീസിന്റെയും ഷോയ്ബ് മാലിക്കിന്റെയും വിക്കറ്റുകള്‍ നഷ്ടമായി.ഹാര്‍ദീഖ് പാണ്ഡ്യയാണ് ഇരുവരെയും പുറത്താക്കിയത്. പിന്നീട് ക്യാപ്റ്റന്‍ 30 പന്തില്‍ 12 റണ്‍സ് നേടിയ സര്‍ഫറാസ് അഹമ്മദിനെ വിജയ് ശങ്കര്‍ പുറത്താക്കി. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെന്ന നിലയില്‍ നില്‍ക്കെ വെറും 12 റണ്‍സിനിടെയാണ് പാക്കിസ്ഥാന് നാലു വിക്കറ്റ് നഷ്ടമായത്. 35 ഓവറില്‍ പാക്കിസ്ഥാന്‍ 166 ന് ആറ് എന്ന സ്‌കോറില്‍ നില്‍ക്കെയാണ് മഴ എത്തിയത്. ഇതേതുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചിരുന്നു. മഴ മാറി. പാക്കിസ്ഥാന്റെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിച്ചു. ശേഷിക്കുന്ന അഞ്ച് ഓവറില്‍ 136 റണ്‍സ് എന്നത് പാക്കിസ്ഥാനെ സംബന്ധിച്ച് വലിയ കടമ്പയായിരുന്നു. നാലു വിക്കറ്റ് ശേഷിക്കെ ഇമസ് വസിം(46)ഷഹാബ് ഖാന്‍(20) എന്നിവര്‍ പെരുതിയെങ്കിലും ജയം സാധ്യമായില്ല.

നേരത്തെ ഇന്ത്യക്ക് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയായിരുന്നു റണ്‍വേട്ടയ്ക്ക് കരുത്തായത്. ഓപ്പണര്‍ ലോകേഷ് രാഹുലിനൊപ്പം മികച്ച തുടക്കമാണ് അദ്ദേഹം ടീമിന് സമ്മാനിച്ചത്. ഇരുപത്തിനാലാം ഓവറില്‍ 136 റണ്‍സുള്ളപ്പോള്‍ രാഹുല്‍(78 പന്തില്‍ 57) വഹാബ് റിയാസിന്റെ പന്തില്‍ ബാബര്‍ അസമിന്റെ കൈകളിലെത്തി പുറത്തായതിന് ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി ചേര്‍ന്നും രോഹിത് മികച്ച കൂട്ടുകെട്ടുണ്ടാക്കി. മുപ്പത്തിയൊമ്പതാം ഓവറില്‍ ഹസന്‍ അലിയുടെ പന്തില്‍ വഹാബ് റിയാസിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. 113 പന്തുകള്‍ നേരിട്ട രോഹിത് 140 റണ്‍സാണ് എടുത്തത്. 14 ഫോറുകളും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്. രാഹുല്‍ രണ്ട് സിക്‌സും മൂന്ന് ഫോറും അടിച്ചു. രോഹിത് പുറത്തായതിന് ശേഷം ക്യാപ്റ്റനൊപ്പം ചേര്‍ന്ന ഹര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ടറിന് ചേര്‍ന്ന പ്രകടനം പുറത്തെടുത്തു. അടിച്ചു തകര്‍ക്കുന്ന തന്റെ പതിവ് ശൈലി കൈവിടാതിരുന്ന പാണ്ഡ്യ പക്ഷെ അതിവേഗം തന്നെ പുറത്തായി. 44-ാം ഓവറില്‍ ടീം സ്‌കോര്‍ 285ല്‍ എത്തിയപ്പോള്‍ മുഹമ്മദ് ആമിറിന്റെ പന്തില്‍ ബാബര്‍ അസമിന് ക്യാച്ച് നല്‍കിയായിരുന്നു പുറത്താകല്‍. നാല്‍പ്പത്തിയാറാം ഓവറില്‍ ധോണിയും(ഒന്ന്) പുറത്തായെങ്കിലും തൊട്ടുപിന്നാലെ ഇന്ത്യ മുന്നൂറ് കടന്നു. പിന്നീട്
ഫോമില്‍ കളിച്ച് സെഞ്ച്വറിയിലേക്ക് അടുത്ത കോഹ്ലിയാണ് പുറത്തായത്. 65 പന്തുകളില്‍ നിന്ന് 77 റണ്‍സ് നേടി ആയിരുന്നു കോഹ്‌ലിയുടെ മടക്കം. പിന്നീട് അവസാന ഓവറുകളില്‍ ഇന്ത്യയുടെ സ്‌കോറിംഗ് വേഗം കുറഞ്ഞു. പാക്കിസ്ഥാന്‍ നിരയില്‍ മുഹമ്മദ് അമീര്‍ മൂന്നു വിക്കറ്റും ഹസന്‍ അലി, വഹാബ് റിയാസ് എന്നിവര്‍ ഒരോ വിക്കറ്റും നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍