UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യന്‍ പേസ് നിരയ്ക്ക് മുന്നില്‍ തകര്‍ന്ന് തരിപ്പണമായി വിന്‍ഡീസ്; ഇന്ത്യന്‍ ജയം 125 റണ്‍സിന്

മുഹമ്മദ് ഷമിയുടെ മാസ്മരിക ബൗളിംഗ് പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തിയ 268 റണ്‍സ് പിന്‍തുടര്‍ന്ന വീന്‍ഡിസിന് നാണം കെട്ട തോല്‍വി. 34.2 ഓവറില്‍ 143 റണ്‍സില്‍ വിന്‍ഡീസ് നിരയില്‍ എല്ലാവരും പുറത്തായി. മത്സരത്തില്‍ ഇന്ത്യ 125 റണ്‍സെന്ന വന്‍ മാര്‍ജിനിലാണ് വിജയിച്ചത്. മുഹമ്മദ് ഷമിയുടെ മാസ്മരിക ബൗളിംഗ് പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. മത്സരത്തില്‍ നാല് വിക്കറ്റ് നേട്ടമാണ് ഷമി സ്വന്തമാക്കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് ഇന്നിംഗ് തുടക്കത്തിലെ തകര്‍ച്ചയായിരുന്നു. പിന്നീട് ഒരു ഘട്ടത്തിലും തകര്‍ച്ചയില്‍ നിന്ന് കര കയറന്‍ കരീബിയന്‍ പടയ്ക്ക് കഴിഞ്ഞില്ല. 10-1, 16-2, 71-3, 80-4, 98-5, 107-6, 107-7, 112-8, 124-9,143-10, ഇങ്ങനെ വിന്‍ഡീസ് പരാജയത്തിലേക്ക് വീണു. ക്രിസ് ഗെയല്‍(6), സുനില്‍ അംബ്രോസ്(31), ഷായ് ഹോപ്(5),പുരാന്‍(28), ജേസണ്‍ ഹോള്‍ഡള്‍(6), ബ്രാത്‌വൈറ്റ്(1), ഫാബിയന്‍ അലന്‍(0), ഹെറ്റ്‌മെയര്‍(18), ഷെല്‍ഡണ്‍ കോട്രല്‍(10), ഒഷാനെ തോമസ്(6) എന്നിങ്ങനെയായിരുന്നു. വിന്‍ഡീസ് താരങ്ങളുടെ സ്‌കോറിംഗ് ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ നിര്‍ണായക വിക്കറ്റുകള്‍ എടുത്ത് ഷമിയാണ് വിന്‍ഡീസ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.നാല് വിക്കറ്റുകളാണ് ഷമി നേടിയത്. ജസ് പ്രീത് ബുംറയും ചാഹലും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹാര്‍ദീകും കുല്‍ദീപും ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ ഉപനായകന്‍ രോഹിത് ശര്‍മ്മയെ നഷ്ടമായിരുന്നു. ഇന്നിംഗ്സിന്റെ ആറാം ഓവറില്‍ കമര്‍ റോച്ചാണ് താരത്തെ പുറത്താക്കിയത്. 29 ന് ഒന്ന് എന്ന നിലയില്‍ നിന്ന് കെ.എല്‍ രാഹുല്‍(48)മായി ചേര്‍ന്ന് ക്യാപ്റ്റന്‍ വിരാട്കോഹ് ലി(72) മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യന്‍ സ്‌കോര്‍ 98 ല്‍ നില്‍ക്കെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ കഴിയാതെ രാഹുല്‍ മടങ്ങി. പിന്നീട് ക്രീസിലെത്തിയ വിജയ് ശങ്കറിന് ശോഭിക്കാനായില്ല. 14 റണ്‍സെടുത്ത താരത്തെ കമര്‍ റോച്ചാണ് പുറത്താക്കിയത്. പിന്നീട് എത്തിയ കേദാര്‍ ജാദവ്(7) നും നില ഉറപ്പിക്കാനായില്ല. ഈ സമയം മറുവശത്ത് ക്യാപ്റ്റന്‍ വിരാട് കോഹ്ലി സ്‌കോറിംഗ് വേഗം കൂട്ടിയതാണ് ഇന്ത്യക്ക് മെച്ചപ്പെട്ട സ്‌കോര്‍ നല്‍കിയത്. ഇന്നിംഗ്സ് സ്‌കോര്‍ 180 ല്‍ നില്‍ക്കെ 82 പന്തുകളില്‍ നിന്ന് 72 റണ്‍സെടുത്ത് കോഹ്ലി മടങ്ങി. ജെയ്സണ്‍ ഹോള്‍ഡറിന്റെ ഓവറിലാണ് കോഹ്ലി പുറത്തായത്. പിന്നീട് എംഎസ് ധോണിയും(56) ഹാര്‍ദ്ദീഖ് പാണ്ഡ്യയും(46) ഉം ചേര്‍ന്ന് അവസാന ഓവറുകളില്‍ കൂടുതല്‍ പന്തുകള്‍ നഷ്ടപ്പെടുത്താതെ പൊരുതി കളിച്ചതോടെ ഇന്ത്യ മെച്ചപ്പെട്ട സ്‌കോറിലേക്ക് എത്തുകയായിരുന്നു. 49 മത്തെ ഓവറില്‍ പാണ്ഡ്യ പുറത്തായ ശേഷം ക്രീസില്‍ എത്തിയ മുഹമ്മദ് ഷമി(0) മടങ്ങി. ധോണിയും കൂല്‍ദീപ് യാദവും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്സ് പൂര്‍ത്തികരിച്ചത്. ഇന്ത്യന്‍ നിരയില്‍ നായകന്‍ വിരാട് കോഹ്ലി(72)ണ് മികച്ച സ്‌കോറര്‍. വിന്‍ഡീസ് നിരയില്‍ കമര്‍ റോച്ച് മൂന്നും, ജെയ്സണ്‍ ഹോള്‍ഡര്‍, ഷെല്‍ഡണ്‍ കോട്രല്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍