അതേസമയം സ്റ്റാന്‍ഡ് ബൈ ആയി പ്രഖ്യാപിച്ചിരുന്ന ഋഷഭ് പന്ത് ഇംഗ്ലണ്ടില്‍ എത്തിയെങ്കിലും ധവാന് പകരക്കാരനാണെന്ന പ്രഖ്യാപനം ടീം നടത്തിയില്ല.
ഓസീസിനെതിരായ മത്സരത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. പരിക്കേറ്റ ധവാന്‍ വിശ്രമത്തിലാണ് അദ്ദേഹത്തിന്റെ ഫിറ്റ്നസ് ടീം നിരീക്ഷിച്ചുവരികയാണ്. ലീഗ് മത്സരങ്ങളുടെ അവസാന ഘട്ടത്തില്‍ താരം കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞു. നോട്ടിംഗ്ഹാമില്‍ ഇന്ത്യ- ന്യൂസീലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ച ശേഷം കോലി പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ വിരലിന് പരിക്കേറ്റ ധവാന് ടീം വിശ്രമം അനുവദിക്കുകയായിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപോര്‍ട്ടുകള്‍. എന്നാല്‍ ധവാനെ ടീം സ്‌ക്വാഡില്‍ നിലനിര്‍ത്തിയ മാനേജ്മെന്റ് താരത്തിന് കളിക്കാനായേക്കുമെന്ന് സൂചനകള്‍ നല്‍കി. ധവാന് പകരക്കാരനായി പരിഗണിക്കപ്പെടുന്ന ഋഷഭ് പന്തിനെ ഇതിനിടെ ഇംഗ്ലണ്ടിലെത്തിക്കുകയും ചെയ്തു ടീം ഇന്ത്യ.
അതേസമയം സ്റ്റാന്‍ഡ് ബൈ ആയി പ്രഖ്യാപിച്ചിരുന്ന ഋഷഭ് പന്ത് ഇംഗ്ലണ്ടില്‍ എത്തിയെങ്കിലും ധവാന് പകരക്കാരനാണെന്ന പ്രഖ്യാപനം ടീം നടത്തിയില്ല. ഇതിലൂടെ ധവാന്റെ പരിക്ക് ഭേദമാകുമെന്ന സൂചനയാണ് ടീം നല്‍കിയത്. അതേസമയം ഇപ്പോള്‍ ഓപ്പണിംഗില്‍ രൊഹിത് ശര്‍മ്മയ്‌ക്കൊപ്പം കെ.എല്‍ രാഹുലിനെ ഇറക്കാനാണ് ടീം തീരുമാനിച്ചിരിക്കുന്നത്. മധ്യ നിരയില്‍ വിജയ് ശങ്കറിനോ ദിനേഷ് കാര്‍ത്തിക്കിനോ ജഡേജയ്‌ക്കോ ഇടം ലഭിച്ചേക്കും.