UPDATES

കായികം

ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ; ആരാധകര്‍ക്ക് സര്‍പ്രൈസ് എന്തായിരിക്കും?

ശിഖര്‍ ധവാനു പകരം ടീമിലെത്തിയ യുവതാരം ഋഷഭ് പന്ത് കളിക്കുമോ എന്ന ചോദ്യത്തിനും ആരാധകര്‍ ഉത്തരം കാത്തിരിക്കുകയാണ്

ലോകകപ്പില്‍ ടീം ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ എതിരിടാനിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് ആകാംശകള്‍ ഏറെയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ പുത്തന്‍ ഹെയര്‍ സ്‌റ്റെലുമായ നിറഞ്ഞ ഇന്ത്യന്‍ താരങ്ങളെ കാണാന്‍ തിടുക്കപ്പെടുന്നവര്‍, ഇന്ത്യയുടെ ഇതുവരെ പുറത്തു വിടാത്ത ഓറഞ്ച് ജഴ്‌സിയില്‍ താരങ്ങളെ കാണാന്‍ കാത്തിരിക്കുന്നവര്‍, കുഞ്ഞന്‍ ടീമായ അഫ്ഗനെതിരെ ഇന്ത്യയുടെ പ്രകടനം എങ്ങനെ ആയിരിക്കും? ആരാധകരുടെ കാത്തിരിപ്പ് ഇവയെല്ലാമാകും.

നീല നിറത്തിലുള്ള ജഴ്‌സി മാറ്റി ഇന്ത്യ ‘ഓറഞ്ച്’ അണിയും. അഫ്ഗാനിസ്ഥാനെതിരെ ശനിയാഴ്ച നടക്കുന്ന മല്‍സരത്തിലായിരിക്കും ഇന്ത്യയുടെ പുതിയ നിറം മാറ്റമെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. എന്നാല്‍ ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരായ മല്‍സരത്തിലായിരിക്കും ഇന്ത്യ ജഴ്‌സി മാറ്റുകയെന്നാണു ടീമുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. എന്ത് തന്നെ ആയാലും ഇന്നത്തെ മത്സരത്തില്‍ ടീം ഇന്ത്യ ആരാധകര്‍ക്ക് എന്ത് സര്‍പ്രൈസ് ആകും നല്‍കുകയെന്നത് കണ്ടറിയണം. ശിഖര്‍ ധവാനു പകരം ടീമിലെത്തിയ യുവതാരം ഋഷഭ് പന്ത് കളിക്കുമോ എന്ന ചോദ്യത്തിനും ആരാധകര്‍ ഉത്തരം കാത്തിരിക്കുകയാണ്.

ധവാനും ഭുവനേശ്വറിനും പിന്നാലെ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനും പരുക്കേറ്റതിന്റെ ആശങ്ക മാറിയിട്ടില്ലെങ്കിലും അഫഗാനെതിരെ അനായാസം വിജയം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഈ മത്സരത്തില്‍ ഋഷഭ് പന്തിനെ കളിപ്പിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍, പരിശീലനത്തിനിടെ വിജയ് ശങ്കറിനു പരുക്കേറ്റതോടെ പന്തിനെ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത കൂടി. ശങ്കറിന്റെ പരുക്കു ഗുരുതരമല്ലെങ്കിലും പൂര്‍ണമായും ഭേദമാകുന്നതിനു മുന്‍പ് കളിപ്പിക്കുന്നത് അപകടമാകും എന്നതാണ് ഒരു കാരണം. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനക്കാരായ അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ ചില പരീക്ഷണങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. മികച്ച ഫോമിലേക്കു തിരികെ എത്തുന്നതിനിടെയാണ് ഭുവനേശ്വറിനു പരുക്കു വില്ലനായത്. ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ച ഭുവിയുടെ സ്ഥാനത്തേക്ക് മുഹമ്മദ് ഷമി എത്തുമ്പോള്‍ ടീം മാനേജ്‌മെന്റിന് കാര്യമായ ആശങ്കകളില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ഉജ്വല ഫോം കാത്തുസൂക്ഷിക്കുന്ന ഷമി ബാറ്റിങ് കൂട്ടുകെട്ടുകള്‍ തകര്‍ക്കാനും മിടുക്കനാണ്. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലും ഉജ്വല ഫോമിലാണെന്നതും ബോളിങ്ങില്‍ ഇന്ത്യന്‍ പ്രതീക്ഷ വര്‍ധിപ്പിക്കും.

read more:കാട്ടാനയെ ഓടിക്കാന്‍ ആദിവാസി വാച്ചര്‍മാര്‍ക്ക് മുളവടി മതിയോ?; വയനാട്ടിലെ കെഞ്ചന്‍റെ ദാരുണമരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍