UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ റണ്ണൊഴുക്കിന് പൂട്ടിട്ട് അഫ്ഗാന്‍ സ്പിന്‍ നിര; കരുത്ത് കാണിച്ചത് കോഹ്‌ലി മാത്രം

ഇന്ത്യന്‍ നിരയില്‍ കോഹ്‌ലിയുടെ ഇന്നിംഗ്‌സാണ് നിര്‍ണായകമായത്.

ലോകകപ്പില്‍ ഇന്ത്യയെ കുറഞ്ഞ സ്‌കോറില്‍ പിടിച്ച് കെട്ടി അഫ്ഗാന്‍ പട. നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് എടുക്കാനെ ഇന്ത്യയ്ക്ക്  കഴിഞ്ഞുള്ളു. ഇന്നിംഗ് തുടക്കം മുതല്‍ അഫ്ഗാന്‍ സ്പിന്‍ നിരയെ വേണ്ട വിധം നേരിടാന്‍ കഴിയാഞ്ഞതാണ് ഇന്ത്യയുടെ ഇന്നിംഗ്‌സ് സ്‌കോര്‍ കുറയാന്‍ കാരണം.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഇന്നിംഗ്‌സ് തകര്‍ച്ചയോടെ ആണ് തുടങ്ങിയത്. സ്‌കോര്‍ ഏഴില്‍ നില്‍ക്കെ രോഹിത് ശര്‍മ്മയും(1) സ്‌കോര്‍ 64 ല്‍ നില്‍ക്കെ കെ.എല്‍. രാഹുല്‍(30)നെയും ഇന്ത്യക്ക് നഷ്ടമായി. മുജീബ് റഹ്മാന്‍ രോഹിതിനെ പുറത്താക്കിയപ്പോള്‍ നബിയുടെ ഓവറിലാണ് രാഹുല്‍ പുറത്തായത്. പിന്നീട് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വിജയ് ശങ്കറും സ്‌കോര്‍ 122 ല്‍ എത്തിച്ചു. 27 മത്തെ ഓവറില്‍ വിജയ് ശങ്കര്‍(29) പുറത്തായ ശേഷം അഫ്ഗാന്‍ സ്പിന്‍ സ്‌പെല്ലില്‍ ഇന്ത്യയുടെ സ്‌കോറിംഗ് വേഗം കുറഞ്ഞു. 31 ആം ഓവറില്‍ വിരാട് കോഹ്‌ലി(63 പന്തുകളില്‍ നിന്ന് 67) റണ്‍സ്‌സെടുത്ത് മടങ്ങി. ഇന്ത്യന്‍ നിരയില്‍ കോഹ്‌ലിയുടെ ഇന്നിംഗ്‌സാണ് നിര്‍ണായകമായത്. ശേഷമെത്തിയ ധോണി കേദാര്‍ ജാദവുമായി ചേര്‍ന്ന് വിക്കറ്റ് കളയാതെ പിടിച്ച് നില്‍ക്കാനാണ് ശ്രമിച്ചത്. 52 പന്തുകളില്‍ നിന്ന് 28 റണ്‍സ് നേടിയാണ് ധോണി പുറത്തായത്. ജാദവ് (52), ഹാര്‍ദ്ദീക് പാണ്ഡ്യ(7), ഷാമി(1), കുല്‍ദീപ്(1),ബുമ്ര(1) എന്നിവര്‍ സ്‌കോര്‍ ചെയ്തു. . അഫ്ഗാന്‍ നിരയില്‍ പത്ത് ഓവറുകള്‍ എറിഞ്ഞ് 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ മുജീബ് റഹ്മാനും പത്ത് ഓവറുകള്‍ എറിഞ്ഞ് രണ്ട് വിക്കറ്റ് നേടി 33 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ മുഹമ്മദ് നബിയുടെയും പ്രകടനം നിര്‍ണായകമായി. നയ്ബ്(2), റാഷിദ് ഖാന്‍, റഹ്മത്ത് ഷാ, അഫ്താബ് അലാം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍