UPDATES

അവസാന ഓവറില്‍ ഷമിയുടെ ഹാട്രിക്; ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ തോല്‍വി വഴങ്ങി അഫ്ഗാനിസ്ഥാന്‍

ഇന്ത്യന്‍ നിരയില്‍ (63 പന്തുകളില്‍ നിന്ന് 67) റണ്‍സ്സെടുത്ത വിരാട് കോഹ്ലിയുടെ ഇന്നിംഗ്സാണ് നിര്‍ണായകമായത്.

ലോകകപ്പില്‍ അവസാന ഓവര്‍ വരെ ആവേശം നിറച്ച മത്സരത്തില്‍ ഇന്ത്യക്കെതിരെ പരാജയം വഴങ്ങി അഫ്ഗാനിസ്ഥാന്‍. ഒരു ഘട്ടത്തില്‍ വന്‍ തോല്‍വിയിലേക്ക് കൂപ്പ് കുത്തിയ ഇന്ത്യയെ ഓരോ
വറില്‍ രണ്ട് വിക്കറ്റ് നേടിയും റണ്ണൊഴുക്ക് തടഞ്ഞും ബുമ്ര രക്ഷിച്ചപ്പോള്‍ അവസാന ഓവറില്‍ ഹാട്രിക് നേടി മുഹമ്മദ് ഷമി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. ഷമി നാലു വിക്കറ്റ് നേടിയപ്പോള്‍ കുറഞ്ഞ റണ്‍സ് വിട്ടുകൊടുത്ത് ബുമ്ര രണ്ട് വിക്കറ്റും വീഴത്തി. 11 റണ്‍സിനായിരുന്നു. അഫ്ഗാനിസ്ഥാന്റെ പരാജയം. 49.5 ഓവറില്‍ 213 റണ്‍സിന് അഫ്ഗാന്‍ നിരയില്‍ എല്ലാവരും പുറത്തായി.

ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്റെ തുടക്കം ശ്രദ്ധയോടെയായിരുന്നു. പേസര്‍മാരായ മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുമ്രയുടെയും ഓവറുകളില്‍ വിക്കറ്റ് നഷ്ടപ്പെടാതെ പ്രതിരോധിച്ച് നിന്നു. എന്നാല്‍ ഇന്നിംഗ്‌സിന്റെ ഏഴാമത്തെ
ഓവറില്‍ ഓപ്പണര്‍ ഹസ്രത്തുള്ള സസായ് വീണു. പിന്നീട് നായകന്‍ ഗുല്‍ബാദിന്‍ നെയ്ബും റഹ്മത് ഷായും പിടിച്ച് നിന്നതോടെ കളി അഫ്ഗാന് അനുകൂലമായി നീങ്ങുമെന്ന തോന്നലുണ്ടായി.

പക്ഷേ, നയ്ബിനെ വിജയ് ശങ്കറിന്റെറെ കൈകളില്‍ എത്തിച്ചു ഹാര്‍ദിക് പാണ്ഡ്യ ബ്രേക്ക് ത്രൂ നല്‍കിയതോടെ മത്സരം ആവേശകരമായി. അധികം വൈകാതെ ഒരോവറില്‍ തന്നെ റഹ്മത ഷായെയും ഹഷ്മത്തുള്ള ഷഹീദിയെയും കൂടാരത്തിലെത്തിച്ചു ബുമ്ര ഇന്ത്യക്ക് പ്രതീക്ഷ നല്‍കുകയായിരുന്നു. പിന്നീട് അസ്ഗര്‍ അഫ്ഗാന്‍ ചാഹലിന്റെ ഓവറില്‍ പുറത്തായ ശേഷം മുഹമ്മന് നബിയും(52), നജീബുള്ള സദ്രനും(21) ചേര്‍ന്ന് അഫഗാനെ തകര്‍ച്ചയിലേക്ക് കരകയാറ്റാനുള്ള ശ്രമത്തിലായിരുന്നു. ഒരു ഘട്ടത്തില്‍ പത്ത് ഓവറില്‍ 69 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നപ്പോള്‍ 166 റണ്‍സില്‍ നില്‍ക്കെ നജീബുള്ള സദ്രന്‍ മടങ്ങിയത് അഫ്ഗാനിസ്ഥാനെ സമ്മര്‍ദത്തിലാക്കി. പിന്നീട് സ്‌കോര്‍ 190 ല്‍ നില്‍ക്കെ റാഷിദ് ഖാന്‍, അവസാന ഓവറില്‍ 213ല്‍ മുഹമ്മദ് നബി, അഫ്യാബ് അലം, മുജീബ് റഹ്മാന്‍ എന്നിവരും തുടര്‍ച്ചയായി പുറത്തായി. മൂവരുടെയും വിക്കറ്റെടുത്ത് മുഹമ്മദ് ഷമി ഹാട്രിക് നേട്ടം സ്വന്തമാക്കി.ഇന്ത്യന്‍ നിരയില്‍ ഷമി നാല് വിക്കറ്റും ബുമ്ര, ചാഹല്‍, പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

നേരത്തെ, വിജയക്കുതിപ്പ് തുടരാനെത്തിയ ഇന്ത്യക്ക് മുന്നില്‍ ആരും പ്രവചിക്കാത്ത പ്രകടനമാണ് അഫ്ഗാനിസ്ഥാന്‍ പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്‌സില്‍ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് എടുക്കാനെ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഇന്നിംഗ്സ് തകര്‍ച്ചയോടെ ആണ് തുടങ്ങിയത്. സ്‌കോര്‍ ഏഴില്‍ നില്‍ക്കെ രോഹിത് ശര്‍മ്മയും(1) സ്‌കോര്‍ 64 ല്‍ നില്‍ക്കെ കെ.എല്‍. രാഹുല്‍(30)നെയും ഇന്ത്യക്ക് നഷ്ടമായി. മുജീബ് റഹ്മാന്‍ രോഹിതിനെ പുറത്താക്കിയപ്പോള്‍ നബിയുടെ ഓവറിലാണ് രാഹുല്‍ പുറത്തായത്. പിന്നീട് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വിജയ് ശങ്കറും സ്‌കോര്‍ 122 ല്‍ എത്തിച്ചു. 27 മത്തെ ഓവറില്‍ വിജയ് ശങ്കര്‍(29) പുറത്തായ ശേഷം അഫ്ഗാന്‍ സ്പിന്‍ സ്പെല്ലില്‍ ഇന്ത്യയുടെ സ്‌കോറിംഗ് വേഗം കുറഞ്ഞു. 31 ആം ഓവറില്‍ വിരാട് കോഹ്ലി(63 പന്തുകളില്‍ നിന്ന് 67) റണ്‍സ്സെടുത്ത് മടങ്ങി. ഇന്ത്യന്‍ നിരയില്‍ കോഹ്ലിയുടെ ഇന്നിംഗ്സാണ് നിര്‍ണായകമായത്. ശേഷമെത്തിയ ധോണി കേദാര്‍ ജാദവുമായി ചേര്‍ന്ന് വിക്കറ്റ് കളയാതെ പിടിച്ച് നില്‍ക്കാനാണ് ശ്രമിച്ചത്. 52 പന്തുകളില്‍ നിന്ന് 28 റണ്‍സ് നേടിയാണ് ധോണി പുറത്തായത്. ജാദവ് (52), ഹാര്‍ദ്ദീക് പാണ്ഡ്യ(7), ഷാമി(1), കുല്‍ദീപ്(1),ബുമ്ര(1) എന്നിവര്‍ സ്‌കോര്‍ ചെയ്തു. . അഫ്ഗാന്‍ നിരയില്‍ പത്ത് ഓവറുകള്‍ എറിഞ്ഞ് 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ മുജീബ് റഹ്മാനും പത്ത് ഓവറുകള്‍ എറിഞ്ഞ് രണ്ട് വിക്കറ്റ് നേടി 33 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ മുഹമ്മദ് നബിയുടെയും പ്രകടനം നിര്‍ണായകമായി. നയ്ബ്(2), റാഷിദ് ഖാന്‍, റഹ്മത്ത് ഷാ, അഫ്താബ് അലാം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍