UPDATES

ട്രെന്‍ഡിങ്ങ്

32 വര്‍ഷത്തിന് ശേഷം വീണ്ടും; എന്തുകൊണ്ട് ഷമിയുടെ ഹാട്രിക് സ്പെഷ്യലാണ്?

ഹാട്രിക് ഉള്‍പ്പടെ നാല് വിക്കറ്റുകള്‍ ഷമി സ്വന്തമാക്കിയപ്പോള്‍ ബുമ്ര, ചഹാല്‍, പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.

ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി അനായാസം വിജയം നേടാമെന്ന് കരുതിയ അഫ്ഗാനിസ്ഥാന് മുന്നില്‍ ഇന്ത്യയുടെ ബൗളിംഗ് നിര കത്തി കയറി. അഫ്ഗാനിസ്ഥാന്‍ നിരയില്‍ ഒരു പന്ത് ശേഷിക്കെ 213 റണ്‍സിന് എല്ലാവരും പുറത്തായി. 11 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരുടെ തകര്‍പ്പന്‍ ബൗളിംഗിലൂടെയാണ് ഇന്ത്യ ജയിച്ചു കയറിയത്.

ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ച മുഹമ്മദ് ഷമി ഹാട്രിക് നേട്ടത്തിലെത്തിയതോടെ 32 വര്‍ഷത്തെ ഇന്ത്യന്‍ ചരിത്രമാണ് ആവര്‍ത്തിച്ചത്. അഫ്ഗാന്‍ നിരയില്‍ അര്‍ധ ശതകം നേടിയ മുഹമ്മദ് നബിയുടേതുള്‍പ്പെടെ അവസാന ഓവറിലെ മൂന്ന്, നാല് , അഞ്ച് പന്തുകളില്‍ വിക്കറ്റുകള്‍ നേടിയാണ് ഷമി ഹാട്രിക് നേട്ടത്തിലെത്തിയത്. ലോകകപ്പില്‍ ചേതന്‍ ശര്‍മയ്ക്ക് ശേഷം ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരനായാണ് ഷമി മാറിയത്. 1987 ലോകകപ്പിലാണ് ചേതന്‍ ശര്‍മ ഹാട്രിക് നേടിയത്. അന്ന് ന്യൂസിലന്‍ഡായിരുന്നു എതിരാളികള്‍. 2019 ലോകകപ്പിലെ ആദ്യ ഹാട്രിക്കും കൂടെയാണ് ഷമി സ്വന്തമാക്കിയത്.

ഹാട്രിക് ഉള്‍പ്പടെ നാല് വിക്കറ്റുകള്‍ ഷമി സ്വന്തമാക്കിയപ്പോള്‍ ബുമ്ര, ചഹാല്‍, പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. ജസ്പ്രീത് ബുമ്രയും ഷമിയും മികവ് പ്രകടിപ്പിച്ചതോടെ അവസാന ഓവറില്‍ അഫ്ഗാന് വിജയിക്കാന്‍ 16 റണ്‍സ് എന്ന നിലയിലായി. ഷമി എറിഞ്ഞ ഓവറിന്റെ ആദ്യ പന്ത് തന്നെ ഫോര്‍ നേടി നബി അര്‍ധ ശതകം കുറിച്ചു. എന്നാല്‍, മൂന്നാം പന്തില്‍ നബി വീണതോടെ അഫ്ഗാന്റെ കഥയും കഴിഞ്ഞു. തൊട്ടടുത്ത പന്തുകളില്‍ അഫ്ദാബ് ആലമിനെയും മുജീബിനെയും ക്ലീന്‍ ബൗള്‍ഡ് ചെയ്ത് 2019 ലോകകപ്പ് അരങ്ങേറ്റം ഷമി അവിസ്മരണീയമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍