UPDATES

കായികം

ഓപ്പണര്‍മാര്‍ പുറത്തായി; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് മോശപ്പെട്ട തുടക്കം

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ(1), 53 പന്തില്‍ 30 റണ്‍സെടുത്ത കെ.എല്‍. രാഹുല്‍ എന്നിവരാണു പുറത്തായത്. ഇന്നിംഗ്‌സ് സ്‌കോര്‍ ഏഴില്‍ നില്‍ക്കെ രോഹിത് ശര്‍മ്മ പുറത്തായ ശേഷം 15 ആം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 64 ല്‍ നില്‍ക്കെയാണ് കെ.എല്‍. രാഹുല്‍ പുറത്തായത്. മുജീബ് റഹ്മാന്‍ രോഹിതിനെ പുറത്താക്കിയപ്പോള്‍ നബിയുടെ ഓവറിലാണ് രാഹുല്‍ പുറത്തായത്.

19 ഓവറുകള്‍ അവസാനിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. വിരാട് കോലിയും (38), വിജയ് ശങ്കറു(7)മാണു ക്രീസില്‍.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ മല്‍സരത്തില്‍ യുവതാരം ഋഷഭ് പന്ത് കളിക്കില്ല. പരുക്കേറ്റ ഫാസ്റ്റ് ബോളര്‍ ഭുവനേശ്വര്‍ കുമാറിനു പകരം മുഹമ്മദ് ഷമി ടീമിലെത്തി. അഫ്ഗാനിസ്ഥാന്‍ ടീമില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. ഹസ്രത്തുല്ല സസായ്, ആഫ്താബ് ആലം എന്നിവര്‍ ടീമിലെത്തി. നൂര്‍ അലി സാദ്രാനും ദൗലത് സദ്രാനും കളിക്കില്ല.

ഓപ്പണര്‍ ശിഖര്‍ ധവാന്‍, പേസര്‍ ഭുവനേശ്വര്‍ കുമാര്‍, ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ എന്നിവര്‍ക്കു പരുക്കേറ്റത് ഇന്ത്യയ്ക്കു തിരിച്ചടിയാണ്. പരുക്കുകള്‍ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് അഫ്ഗാനെതിരായ മല്‍സരത്തോടെ വ്യക്തമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍